മഹാരാഷ്ട്രയില്‍ (
Maharashtra) അധ്യാപികയുടെ അശ്ലീല വീഡിയോ പകര്‍ത്തിയതായി 16കാരനായ വിദ്യാര്‍ഥിക്കെതിരെ പരാതി. വീട്ടില്‍ ട്യൂഷനെടുക്കാനെത്തുന്ന അധ്യാപികയുടെ അശ്ലീല ദൃശ്യങ്ങളാണ് ക്യാമറയിൽ പകര്‍ത്തിയത്.
വീഡിയോ പകര്‍ത്തിയതായി തിരിച്ചറിഞ്ഞ അധ്യാപിക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പതിനാറുകാരന് തന്റെ വീട്ടിലെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഘടിപ്പിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് അധ്യാപിക പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
അധ്യാപകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അശ്ലീല വീഡിയോകള്‍ അടങ്ങിയ ഫോണ്‍ കണ്ടെടുത്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അധ്യാപിക പതിനാറുകാരന്റെ വീട്ടില്‍ പോയി ട്യൂഷന് എടുക്കുന്നുണ്ട്.
ഈ അടുത്താണ് ശുചിമുറിയില്‍ രഹസ്യമായി ഒളിപ്പിച്ച സ്മാര്‍ട്ട്ഫോണ്‍ അധ്യാപികയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ഥിയോട് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു.ഫോണ്‍ പരിശോധിച്ച അധ്യാപിക കണ്ടത് ഞെട്ടിക്കന്ന ദൃശ്യങ്ങളായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
നിലവില്‍ ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സംഭവത്തെകുറിച്ച് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
Arrest | വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിക്ക് മുന്നിൽ നഗ്നത പ്രദര്‍ശനം; 32കാരൻ അറസ്റ്റിൽ
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിക്ക് മുന്നിൽ നഗ്നത പ്രദര്‍ശനം (Show Nudity) നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Arrest). പട്ടാഴി സ്വദേശിനിയായ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസിൽ പട്ടാഴി രാജന് നിവാസില്‍ രാജന്റെ മകൻ രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. കുന്നിക്കോട് പൊലീസാണ് (Kerala Police) പ്രതിയെ അറസ്റ്റ് ചെയ്തത്.
Also Read- വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു
പട്ടാഴി സ്വദേശിനിയായ യുവതിയോട് പ്രതി വിവാഹാഭ്യര്‍ത്ഥന നടത്തുകയും പിന്തുടര്ന്ന് ശല്യപെടുത്തി വരുകയുമായിരുന്നു. യുവതി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. ഇതോടെ യുവതി കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്നിക്കോട് എസ്.എച്ച് ഒ മുബാറക് ,എസ് ഐ വൈശാഖ് കൃഷ്ണന് എസ് ഐ ഫൈസല്‍. സി.പി.ഒ മരിയകുട്ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.