• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വകാര്യഭാഗങ്ങളിൽ ദണ്ഡടക്കം കയറ്റി പീഡിപ്പിച്ച പത്തുവയസുകാരൻ മരിച്ചു; പ്രതികൾ പത്തിനും 12നും ഇടയിൽ പ്രായമുള്ളവർ

സ്വകാര്യഭാഗങ്ങളിൽ ദണ്ഡടക്കം കയറ്റി പീഡിപ്പിച്ച പത്തുവയസുകാരൻ മരിച്ചു; പ്രതികൾ പത്തിനും 12നും ഇടയിൽ പ്രായമുള്ളവർ

കുട്ടി ഭീകരമായ പീഡനത്തിന് ഇരയായെന്നും സ്വകാര്യ ഭാഗങ്ങളിൽ‌ ദണ്ഡടക്കമുള്ളവ കയറ്റിയെന്നും കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിൽ പറയുന്നു.

  • Share this:
ന്യൂഡല്‍ഹി: സുഹൃത്തുക്കൾ പീഡനത്തിനിരയാക്കിയ പത്തു വയസുകാരൻ മരിച്ചു. പത്തിനും 12നും ഇടയിൽ പ്രായമുള്ള മൂന്നു പേരാണ് പത്തുവയസുകാരനെ പീഡിപ്പിച്ചത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായവരെ ജുവൈൽ കോടതിയിൽ ഹാജരാക്കി.

ഡൽഹി സർക്കാർ ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. സെപ്റ്റംബർ 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടി ഭീകരമായ പീഡനത്തിന് ഇരയായെന്നും സ്വകാര്യ ഭാഗങ്ങളിൽ‌ ദണ്ഡടക്കമുള്ളവ കയറ്റിയെന്നും കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിൽ പറയുന്നു.

Also Read-ദൃശ്യം മോഡൽ വീണ്ടും: കോട്ടയത്ത് വീടിന്റെ തലയ്ക്ക് അടിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഡല്‍ഹി വനിതാ കമ്മീഷൻ‌ ശക്തമായ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും നില വഷളായിരുന്നു. കുട്ടിക്കേറ്റ വലിയ മുറിവാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

News Summary-10-year-old boy died after being physically assaulted  by his three friends in Delhi. 
Published by:Jayesh Krishnan
First published: