നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നീലച്ചിത്രങ്ങൾക്ക് അടിമയായ പതിനാറുകാരി ഗർഭിണി; 13കാരനായ സഹോദരനെ ജുവനൈൽ ഹോമിലയച്ച് പൊലീസ്

  നീലച്ചിത്രങ്ങൾക്ക് അടിമയായ പതിനാറുകാരി ഗർഭിണി; 13കാരനായ സഹോദരനെ ജുവനൈൽ ഹോമിലയച്ച് പൊലീസ്

  താൻ മൊബൈൽ ഫോണിലൂടെ നീലച്ചിത്രങ്ങൾ കാണാറുണ്ടെന്നും  അതിന് അടിമയായിരുന്നു എന്നും ഒരേ കിടക്കയിൽ കിടന്നുറങ്ങിയിരുന്ന അനിയനെയും താൻ നിർബന്ധിച്ച് ഈ അശ്ലീല ചിത്രങ്ങൾ കാണിക്കുമായിരുന്നു എന്നും അനുജനെ നിർബന്ധിച്ച് സെക്സിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചത് താനാണ് എന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.

  News18 Malayalam

  News18 Malayalam

  • Share this:
   മുംബൈ: നീലച്ചിത്രങ്ങൾക്ക് അടിമയായ പതിനാറുകാരി ഗർഭിണിയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. ഗർഭത്തിന് ഉത്തരവാദി പെൺകുട്ടിയുടെ 13 വയസുകാരനായ സഹോദരൻ എന്ന് മുംബൈ പൊലീസ് കണ്ടെത്തി. കുട്ടിയെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തി ആകാത്തതുകൊണ്ട് പ്രതിയെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.

   Also Read- 292 പവൻ സ്വർണം ക്യാപ്സൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ദമ്പതികൾ പിടിയിൽ

   പ്രായപൂർത്തി ആകാത്ത പെൺകുട്ടി അഞ്ചുമാസം ഗർഭിണിയായി ആശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ, പെൺകുട്ടി ഗർഭത്തിന് കാരണക്കാരനായി ചൂണ്ടിക്കാണിച്ചത് പതിമൂന്നു വയസ്സുള്ള സ്വന്തം അനുജനെയാണ്.

   Also Read- കാമുകനൊപ്പം ജീവിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ സംഭവം; വിവാഹിതയായ മകൾ ഉൾപ്പടെ മൂന്നുപേർക്ക് ജീവപര്യന്തം

   താൻ മൊബൈൽ ഫോണിലൂടെ നീലച്ചിത്രങ്ങൾ കാണാറുണ്ടെന്നും  അതിന് അടിമയായിരുന്നു എന്നും ഒരേ കിടക്കയിൽ കിടന്നുറങ്ങിയിരുന്ന അനിയനെയും താൻ നിർബന്ധിച്ച് ഈ അശ്ലീല ചിത്രങ്ങൾ കാണിക്കുമായിരുന്നു എന്നും അനുജനെ നിർബന്ധിച്ച് സെക്സിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചത് താനാണ് എന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.

   Also Read- പോലീസ് ഉദ്യോഗസ്ഥ അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്തത് ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷിക്കും

   ഇരുവരും തമ്മിൽ പോൺ ഫിലിം കണ്ടുകൊണ്ട് നിരവധി തവണ സെക്സിൽ ഏർപ്പെട്ടു എന്നും അതിലൂടെയാണ് പെൺകുട്ടി ഗർഭിണിയായത് എന്നും പൊലീസ് പറയുന്നു. പെൺകുട്ടി നൽകിയ മൊഴിക്ക് സമാനമായ കാര്യങ്ങൾ തന്നെയാണ് പതിമൂന്നുകാരനായ സഹോദരനും പൊലീസിനോട് വെളിപ്പെടുത്തിയത്. തനിക്ക് സഹോദരിയുമായി ബന്ധപ്പെടാൻ വിമുഖതയുണ്ടായിരുന്നു എന്നും അങ്ങനെ ചെയ്തില്ലെങ്കിൽ അച്ഛനമ്മമാർക്ക് മുന്നിൽ വെച്ച് അപമാനിക്കുമെന്നും മർദ്ദിക്കുമെന്നും ഒക്കെ സഹോദരി ഭീഷണിപ്പെടുത്തിയതാണ് അതിനു സമ്മതം മൂളാൻ തന്നെ പ്രേരിപ്പിച്ചത് എന്നും ആൺകുട്ടി പൊലീസിനോട് പറഞ്ഞതായി മറാത്തി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

   Also Read- ഇ സഞ്ജീവനി പോർട്ടലിൽ പതിനഞ്ചോളം വനിതാ ഡോക്ടർമാർക്ക് നേരേ നഗ്നത കാട്ടിയ യുവാവ് പിടിയിൽ

   പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ആൺകുട്ടിയെ തല്ക്കാലം ജുവനൈൽ ഹോമിലേക്ക് മാറ്റി. ഡിഎൻഎ ടെസ്റ്റ് നടത്തി പെൺകുട്ടി പറയുന്നതിൽ വാസ്തവമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
   Published by:Rajesh V
   First published:
   )}