നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി; പരാതി നല്‍കിയാൽ ഇരയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണി

  പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി; പരാതി നല്‍കിയാൽ ഇരയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണി

  പരാതി നൽകാനെത്തിയെങ്കിലും പൊലീസ് നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നും പെൺകുട്ടിയും വീട്ടുകാരും ആരോപിക്കുന്നു. പരാതി നൽകിയാൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി മുഴക്കിയെന്നാണ് ആരോപണം

  News18 Malayalam

  News18 Malayalam

  • Share this:
   ലക്നൗ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ഹത്രാസില്‍ ഹോളി ദിനത്തിലാണ് പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. പ്രാഥമിക കർമ്മം നിർവഹിക്കുന്നതിനായി വീടിന് പുറത്തിറങ്ങിയ കുട്ടിയെ മൂന്ന് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഇതിൽ രണ്ട് പേരെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

   ഇക്കഴിഞ്ഞ മാർച്ച് 28ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമെന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ടു പോകുന്നതിനിടെ പെണ്‍കുട്ടി സഹായത്തിനായി ഉച്ചത്തിൽ നിലവിളിച്ചെങ്കിലും വായിൽ തുണി തിരുകി വച്ചു. ഈ തുണിയിൽ എന്തോ തരത്തിലുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നതിനാൽ പെണ്‍കുട്ടി അബോധാവസ്ഥയിൽ ആയിപ്പോയി എന്നാണ് പറയപ്പെടുന്നത്. ഇതിന് ശേഷം ഇവരെ ഒരു അജ്ഞാത സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് പുലർച്ചയോടെ പെണ്‍കുട്ടിയെ ഗ്രാമത്തിന് വെളിയിൽ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു.

   Also Read-ഓൺലൈൻ ക്ലാസിൽ വിദ്യാർഥിനികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ; ക്ലാസുകൾ നിർത്തണമെന്ന് ഭീഷണി

   പരാതി നൽകാനെത്തിയെങ്കിലും പൊലീസ് നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നും പെൺകുട്ടിയും വീട്ടുകാരും ആരോപിക്കുന്നു. പരാതി നൽകിയാൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി മുഴക്കിയെന്നാണ് ആരോപണം. 'സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കാനെത്തിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. പരാതി നൽകിയാൽ അച്ഛനും സഹോദരനുമൊപ്പം എന്നെയും അറസ്റ്റ് ചെയ്യുമെന്നായിരുന്നു അവരുടെ ഭീഷണി' എന്നായിരുന്നു പെൺകുട്ടിയുടെ വാക്കുകൾ.

   ഇതിന് പിന്നാലെ ഇരയും കുടുംബവും ഹത്രാസ് എസ്പി വിനയ് ജസ്വാലിനെ പരാതിയുമായി സമീപിച്ചു. ഇതോടെയാണ് ബലാത്സംഗ സംഭവം പുറത്തറിയുന്നത്. മുൻ‌ഗണന നൽകി ഇക്കാര്യം അന്വേഷിക്കുമെന്ന് എസ്പി പെൺകുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നൽകി.   അതേസമയം പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഹത്രാസ് പൊലീസ് പറയുന്നത്. പോക്‌സോ ആക്റ്റ്, എസ്‌സി-എസ്ടി ആക്ട് ഉൾപ്പെടെ ഇന്ത്യൻ പീനൽ കോഡിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

   കഴിഞ്ഞ സെപ്റ്റംബറില്‍ ഹത്രാസിൽ ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ദേശീയ തലത്തിൽ വിവാദം ഉയർത്തിയിരുന്നു. അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാൻ പോയ 19കാരിയാണ് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ശരീരം മുഴുവൻ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
   Published by:Asha Sulfiker
   First published:
   )}