രാജ്കോട്ടില്‍ പതിനഞ്ചുകാരിയെ (15 year old girl) മൂന്ന് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഗോണ്ടലിലെ മോട്ട ഉംവാദ ഗ്രാമത്തില്‍ വച്ച് ബുധനാഴ്ചയാണ് സംഭവം. സംഭവ സ്ഥലത്ത് പെണ്‍കുട്ടിയും കാമുകനും (lover) ബൈക്കില്‍ മൊബൈലില്‍ നോക്കി ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് മൂന്ന് പേര് അതുവഴി ബൈക്കിലൂടെ കടന്നുപോയത്. കമിതാക്കളെ കണ്ട അവര്‍ ബൈക്ക് (bike) നിര്‍ത്തി യുവാവിനെ മര്‍ദ്ദിച്ച് 600 രൂപ കവര്‍ന്നെടുത്തു. പിന്നീട് യുവാവിനെ കത്തിമുനയില്‍ നിര്‍ത്തി.
തുടര്‍ന്ന് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കുറച്ച് ദൂരത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം (gang rape) ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗത്തിനിരയായ വിവരം വീട്ടുകാരോട് പറയുകയോ പൊലീസിനെ (police) അറിയിക്കുകയോ ചെയ്താല്‍ കാമുകനെ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യം പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്കാന് തയ്യാറായില്ലെങ്കിലും പൊലീസ് സംഭവം അറിയുകയും അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ബൈക്കിന്റെ രജിസ്ട്രേഷന് നമ്പര്‍ കണ്ടെത്തി പ്രതികളെ പിടികൂടി. മോട്ട ഉംവാദയിലെ നിവാസികളായ മുകേഷ്നാഥ് ലകം, സഞ്ജയ്നാഥ് മംഗ്രോളിയ, രാജ്കോട്ട് ജില്ലയിലെ കോട്ട സംഗനി നിവാസിയായ അജയ്നാഥ് മംഗ്രോലിയ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ക്ക് 22-25 ന് ഇടയില്‍ പ്രായമുള്ളവരാണെന്നും സ്ഥിരം തൊഴില്‍ ഇല്ലാത്തവരാണെന്നും പൊലീസ് പറഞ്ഞു.
Also read-
ഹൈദരാബാദിൽ കാറിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ആരോപണവിധേയരിൽ MLAയുടെ മകനും
അഹമ്മദാബാദില്‍ ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതി മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2018 ഒക്ടോബര്‍ 28 നായിരുന്നു സംഭവം നടന്നത്. മോത്തിജെര് ഗ്രാമത്തില്‍ നിന്ന് ഒരു സ്ത്രീയെ രണ്ട് പേര് ചേര്‍ന്ന് നിര്‍മ്മലി ഗ്രാമത്തിലേക്ക് തട്ടിക്കൊണ്ടുപോയി. ഇതുകണ്ട കേസിലെ മൂന്നാം പ്രതിയായ ഗോപി അവരുടെ പിന്നാലെ പോയി. ഗോപി അവരെ കണ്ടെത്തുമ്പോഴേക്കും യുവതി ബലാത്സംഗത്തിനിരയായി ബോധരഹിതയായി കിടക്കുകയായിരുന്നു. ഗോപിയും യുവതിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം സമീപത്തെ കൃഷിയിടത്തില്‍ തള്ളുകയും ചെയ്തു.
തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ പ്രോസിക്യൂഷന് 26 സാക്ഷികളെ വിസ്തരിക്കുകയും 45 ഡോക്യുമെന്ററി തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു.
Also read-
കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞു; യുവതിയെ വെടിവച്ചു വീഴ്ത്തി
അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷന്റെ കേസ് അംഗീകരിക്കുകയും സ്ത്രീയെ കൊലപ്പെടുത്തിയതിനും കൂട്ടബലാത്സംഗത്തിനും ജീവപര്യന്തം തടവും തട്ടിക്കൊണ്ടുപോയതിന് അഞ്ച് വര്‍ഷം തടവും തെളിവ് നശിപ്പിച്ചതിന് മൂന്ന് വര്‍ഷത്തെ തടവും വിധിച്ചു. ഓരോരുത്തര്‍ക്കും 30,000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. ഇരയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.