പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അണ്ഡവില്‍പ്പന നടത്തിയ കേസില്‍ തമിഴ്നാട്ടിലെ 4 ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. പെണ്‍കുട്ടിയെ അമ്മയും കാമുകനും നിര്‍ബന്ധിച്ച് പലതവണ അണ്ഡ വില്‍പ്പനയ്ക്ക് വിധേയയാക്കിയിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് ശേഖരിച്ച അണ്ഡം വന്ധ്യത ചികിത്സയ്ക്ക് ഉപയോഗിച്ച കേരളത്തിലെ ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.
തമിഴ്നാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്നും നിർബന്ധിച്ച് അണ്ഡം ശേഖരിച്ചു എന്ന വിവരം പുറത്തറിയുന്നത് കഴിഞ്ഞ മാസമാണ്. 16 വയസുള്ള പെൺകുട്ടിക്ക് ആർത്തവം തുടങ്ങിയ പന്ത്രണ്ടാം വയസ്സുമുതൽ അമ്മയും കാമുകനും ചേർന്ന് അണ്ഡവിൽപ്പനയക്ക് വിധേയയാക്കി എന്നാണ് പരാതി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടാൻ ആരോഗ്യമന്തി മാ സുബ്രഹ്മണ്യം ഉത്തരവിട്ടത്.
Also Read- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അണ്ഡവില്‍പ്പന നടത്തിയ കേസിൽ അന്വേഷണം കേരളത്തിലേക്കുംകേരളത്തിലും കർണാടകയിലുമുള്ള ആശുപത്രികളിലേക്കും അന്വേഷണം നീളും . തിരുവനന്തപുരത്തെ ശ്രീകൃഷ്ണ ആശുപത്രിയും നിയമലംഘനം നടത്തിയ ആശുപത്രികളുടെ പട്ടികയിലുണ്ടെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞു. പെൺകുട്ടിയിൽ നിന്നും ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും വന്ധ്യതാ നിവാരണ ക്ലിനിക്കുകള്‍ക്കും കൈമാറിയെന്നാണ് കണ്ടെത്തല്‍
കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം എന്നിവിടങ്ങളിലെ ആശുപത്രികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടണം. ഇവിടങ്ങളിൽ നിലവിൽ ചികിത്സയിലുള്ള രോഗികളെ കരുതിയാണ് രണ്ടാഴ്ച സമയം നൽകിയത്. കേസുമായി ബന്ധപ്പെട്ട രണ്ട് സ്കാനിംഗ് സെന്‍ററുകൾ ഉടനടി അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്.
ആശുപത്രികളിൽ നിന്ന് 50 ലക്ഷം രൂപ വീതം പിഴ ഈടാക്കും. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കുമെതിരെ കേസെടുക്കും. പെൺകുട്ടിയുടെ അമ്മ, കാമുകൻ സയ്യിദ് അലി, ഇടനിലക്കാരി മാലതി എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു..
പീഡനത്തിരയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മാതാപിതാക്കൾ അറസ്റ്റിൽ
പാലക്കാട്: പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതിയും അടുത്ത ബന്ധുക്കളും തട്ടിക്കൊണ്ടുപോയ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. പ്രതിക്ക് അനുകൂലമായി മൊഴി നൽകാൻ സമ്മർദം ചെലുത്താനാണ് പെൺകുട്ടിയെ മാതാപിതാക്കളുടെ പിന്തുണയോടെ തട്ടിക്കൊണ്ടുപോയത്.
ഗുരുവായൂരിൽ ഒളിവിൽ പാർപ്പിച്ച കുട്ടിയെ ഇന്നലെയാണ് മാതാപിതാക്കൾക്കൊപ്പം പോലിസ് കണ്ടെത്തിയത്. ചൈൽഡ് വെൽഫെയർ കമ്മറ്റിയക്ക് മുമ്പാകെ ഹാജരാക്കിയ പെൺക്കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
പെൺകുട്ടിയെ മൊഴിമാറ്റാൻ പ്രേരിപ്പിക്കൽ, പ്രതിക്ക് വേണ്ടി ഒത്താശ്ശ, മുത്തശ്ശിയുടെ സംരക്ഷണയിൽ കോടതി ഏൽപ്പിച്ച പെൺകുട്ടിയെ കടത്തികൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ആണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
ചെറിയച്ഛനുൾപ്പടെ ആറു പേരെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പൊലീസ് വിവിധ സംഘങ്ങളുമായി നടത്തിയ അന്വേഷണത്തിൽ ഇന്നുച്ചയോടെ ഗുരൂവായൂരിൽ നിന്നും പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം കണ്ടെത്തുകയായിരുന്നു. പ്രതിയെ സംരക്ഷിക്കുന്ന മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ താല്പര്യമില്ലെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു.
ഇതേ തുടർന്ന് മുത്തശ്ശിയോടൊപ്പം കഴിഞ്ഞു വരികയായിരുന്നു. കേസിന്റെ വിചാരണ 16ന് തുടങ്ങാനിരിക്കേയാണ് കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതിയായ ചെറിയച്ഛനും, ബന്ധുക്കളും, മാതാപിതാക്കളും ചേർന്ന് ബലപ്രയോഗത്തിലൂടെ കുഞ്ഞിനെ മാറ്റിയത്. മുത്തശ്ശിയുടെ പരാതിയെ തുടർന്ന് ചെറിയച്ചൻ ഉൾപ്പടെ ആറു പേരെ അറസ്റ്റു ചെയ്തെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.