HOME /NEWS /Crime / ബംഗ്ലാദേശില്‍ ന്യൂനപക്ഷസമുദായത്തിലെ പതിനഞ്ചുകാരിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തി

ബംഗ്ലാദേശില്‍ ന്യൂനപക്ഷസമുദായത്തിലെ പതിനഞ്ചുകാരിയെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തി

ബംഗ്ലാദേശിലെ നെട്രോകൊണ്ട ജില്ലയില്‍ ഹിന്ദു ന്യൂനപക്ഷ സമുദായത്തിലെ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്

ബംഗ്ലാദേശിലെ നെട്രോകൊണ്ട ജില്ലയില്‍ ഹിന്ദു ന്യൂനപക്ഷ സമുദായത്തിലെ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്

ബംഗ്ലാദേശിലെ നെട്രോകൊണ്ട ജില്ലയില്‍ ഹിന്ദു ന്യൂനപക്ഷ സമുദായത്തിലെ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്

  • Share this:

    ധാക്ക: ബംഗ്ലാദേശിലെ നെട്രോകൊണ്ട ജില്ലയില്‍ ന്യൂനപക്ഷ സമുദായത്തിലെ പെണ്‍കുട്ടിയെ കുത്തിക്കൊന്നതായി റിപ്പോര്‍ട്ട്. പതിനഞ്ച് വയസ്സുള്ള ഹിന്ദു പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. നെട്രോകൊണ്ട ജില്ലയിലെ ബാര്‍ഹട്ടയിലെ പ്രേംനഗര്‍ ചാലിപുര എന്ന ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ പിറകേ നടന്ന് ശല്യം ചെയ്തയാളാണ് കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.

    പെണ്‍കുട്ടി വരുന്ന വഴിയില്‍ പ്രതിയായ കാവ്‌സര്‍ മിയയും സുഹൃത്തുക്കളും കാത്ത് നിന്നിരുന്നു. തുടര്‍ന്ന് കുട്ടിയെ ഗുരുതരമായി ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബാര്‍ഹട്ടയിലെ ഉപശില ഹെല്‍ത്ത് കോംപ്ലക്‌സിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടിയെ മൈമാന്‍സിംഗ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

    എന്നാല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. പ്രതിയ്ക്കായി പൊലീസ് തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുമായി അടുപ്പമുള്ളവരെ ചോദ്യം ചെയ്ത് വരികയാണിപ്പോള്‍. പ്രതിയായ കവസറിന് 19 വയസാണ് പ്രായം. പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ ഇയാള്‍ സ്ഥിരമായി കുട്ടിയെ കാത്ത് നില്‍ക്കുമായിരുന്നു. പത്താം ക്ലാസ്സിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. നിരവധി സ്ഥലത്ത് വെച്ച് കവസര്‍ പെണ്‍കുട്ടിയെ ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയെ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

    First published:

    Tags: Bangladesh, Crime, Murder