നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ആശുപത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരിയുടെ പ്രസവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

    ആശുപത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരിയുടെ പ്രസവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

    ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് ശുചി മുറിയിൽ  മൃതദേഹം ആദ്യം കണ്ടത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    കൊച്ചി: സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ പതിനേഴുകാരി മാസം തികയാതെ പ്രസവിച്ച സംഭവത്തിൽ സംസ്ഥാന ബാലവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി.മനോജ് കുമാർ സ്വമേധയാണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസർ, സൗത്ത് പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ പോലീസ് മേധാവി എന്നിവരോട് സെപ്തംബർ 22 നകം റിപ്പോർട്ട് നൽകാനും കമീഷൻ നിർദ്ദേശം നൽകി.

    കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ രാവിലെയായിരുന്നു 6 മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്‍റെ മൃതദേഹം  കണ്ടെത്തിയത്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് ശുചി മുറിയിൽ  മൃതദേഹം ആദ്യം കണ്ടത്. തുടർന്നുള്ള അന്വേഷണത്തിലാണ് രാവിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയ 17വയസ്സുകാരിയുടെ കുഞ്ഞാണിതെന്ന് കണ്ടെത്തിയത്.

    വയറുവേദനയ്ക്ക് ഡോക്ടറെ കാണുന്നതിനാണ് 17വയസ്സുകാരിയും അമ്മയും ആശുപത്രിയിലെത്തിയത്. ആറ് മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് തുടർ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

    17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വയനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ അകന്ന ബന്ധുവും ഡിഗ്രി വിദ്യാർത്ഥിയായ ഇരുപത് വയസ്സുകാരനെയാണ് കൊച്ചി പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വയനാട് മാനന്തവാടി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

    Also Read-ഇടുക്കിയിൽ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ; കാണാതായിട്ട് രണ്ടാഴ്ച

    ഡിഗ്രി വിദ്യാർത്ഥിയായ പ്രതി ആറ് മാസങ്ങൾക്ക് മുൻപ് വരെ കൊച്ചിയിൽ ജോലി ആവശ്യത്തിനായി എത്തിയിരുന്നു. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ഇയാൾ പലവട്ടം കുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടി ഗർഭിണിയായതോടെ വിവരം ബന്ധുക്കളിൽ നിന്നും മറച്ച് വെച്ചു. അമ്മയ്ക്കൊപ്പം വയറ് വേദനയ്ക്ക് ചികിത്സക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് ശുചിമുറിയിൽ വെച്ച് 17വയസ്സുകാരിയുടെ പ്രസവം നടന്നത്. ആറ് മാസം മാത്രം പ്രായമായ ശിശു വൈകാതെ മരിച്ചു. തുടർന്നാണ് മകൾ ഗർഭിണിയായിരുന്നെന്ന വിവരം അമ്മ പോലും അറിഞ്ഞത്.

    അകന്ന ബന്ധം മുതലാക്കിയാണ് പ്രതി പലദിവസങ്ങളിലും വീട്ടിൽ വന്ന് പോയത്. പ്രസവശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്.

    എറണാകുളം സൗത്ത് പൊലീസ് ആണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. ആദ്യഘട്ടത്തിൽ ഇതു സംബന്ധിച്ച ദുരൂഹതകൾ നിലനിന്നിരുന്നു. എന്നാൽ പെൺകുട്ടിക്കോ അമ്മയ്ക്കോ  കുട്ടിയുടെ മരണത്തിൽ പങ്കില്ലെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ തെളിയുന്നത്. മാസം തികയാതെയുള്ള പ്രസവമാണിതെന്ന് ഡോകടർമാർ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. കുട്ടിയുടെ അസ്വാഭാവിക മരണത്തിൽ  പെൺകുട്ടിക്കെതിരെ കേസ് എടുക്കേണ്ടതുണ്ടോയെന്ന്  പോക്സോ കേസ് നിയമവശങ്ങൾ  പരിശോധിച്ചതിന്  ശേഷമായിരിക്കും എന്നും പോലീസ് അറിയിച്ചു.

    പോക്സോ കേസിന്റെ  പരിധിയിൽപ്പെടുന്നതിനാൽ  പെൺകുട്ടിയെ ഗർഭണിയാക്കിയ  യുവാവിനെതിരെ പീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്.  നവജാതശിശുവിന്‍റെ മരണത്തിൽ അസ്വഭാവിക മരണത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവിച്ചത് മാസം തികയാതെയുള്ള പ്രസവമെന്നാണ് ഡോക്ടർമാരും മൊഴി നൽകിയിരിക്കുന്നത്.
    Published by:Naseeba TC
    First published:
    )}