• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO Case | പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി അറസ്റ്റില്‍

POCSO Case | പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി അറസ്റ്റില്‍

2019-ലാണ്  ഫെയ്‌സ്ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യുവാവ് നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച (rape) കേസില്‍ കാമുകന്‍ അറസ്റ്റില്‍.ഇടുക്കി കൊക്കയാര്‍ കൂട്ടിക്കല്‍ നാരകംപുഴ കളരിക്കല്‍ വീട്ടില്‍ കെ.ജെ.നിസാമുദ്ദീനെയാണ് പോക്‌സോ (POCSO Case)  നിയമപ്രകാരം പോലീസ് (Police) അറസ്റ്റ് ചെയ്തത്.

    ചൊവ്വാഴ്ച  എരുമേലി സ്റ്റാന്‍ഡിൽ വെച്ച് അമ്മയോട് വഴക്കിട്ട് പെണ്‍കുട്ടി പോകുകയായിരുന്നു തുടര്‍ന്ന് വീട്ടുകാര്‍ പോലീസിൽ പരാതി നൽകി.  പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത്  മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി നിസാമുദ്ദീന്റെ  സുഹൃത്തിന്റെ ഇടുക്കി പെരുവന്താനം കൊടികുത്തിലെ  വീട്ടില്‍ ഉള്ളതായി പോലീസ്  കണ്ടെത്തിയത്.

    2019-ലാണ്  ഫെയ്‌സ്ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യുവാവ് നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കോടതിയൽ ഹാജരാക്കിയ യുവാവിനെ  റിമാന്‍ഡ് ചെയ്തു.

    ഇന്‍സ്‌പെക്ടര്‍ ജര്‍ലിന്‍ വി.സ്‌കറിയുടെ നേതൃത്വത്തില്‍ എഎസ്‌ഐ അച്ചന്‍കുഞ്ഞ്, എസ്സിപിഒ ആശ ഗോപാലകൃഷ്ണന്‍, സിപിഒമാരായ സലിം, സോണിമോന്‍, സലിം സുനില്‍കുമാര്‍, നെബു മുഹമ്മദ് എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

    Saiju Thankachan| മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി

    മോഡലുകളുടെ മരണവുമായി (Model's Death)  ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ  (Saiju Thankachan) തട്ടിക്കൊണ്ടുപോയതായി പരാതി. തടവില്‍ നിന്ന് ഓടി രക്ഷപെട്ടെന്ന് സൈജു പറഞ്ഞു. ചെറായി കുഴിപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് കൊണ്ടുപോയത്. മോചനദ്രവ്യമായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പൊലീസ് പറഞ്ഞു. രണ്ടുപേര്‍ക്കെതിെര കൊച്ചി മുനമ്പം പൊലീസ് കേസെടുത്തു.

    കൊച്ചിയിലെ മോഡലുകളുടെ അപകടമരണ കേസിലെയും നമ്പർ 18 ഹോട്ടൽ പോക്സോ കേസിലെയും (Posco case) പ്രതിയാണ് നിലവിൽ സൈജു തങ്കച്ചൻ.  കുഴിപ്പള്ളിയിലെ വീട്ടിൽ നിന്ന് തന്നെ തട്ടിക്കൊണ്ട് പോയെന്നും പിന്നീട് വിട്ടയച്ചെന്നുമാണ് പൊലീസിന് നൽകിയ പരാതിയിൽ സൈജു തങ്കച്ചൻ വ്യക്തമാക്കുന്നത്.

    Also Read- മദ്യലഹരിയിൽ വാഹനമോടിച്ച് അച്ഛനെയും മകളെയും ഇടിച്ചിട്ടു; നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി; കോടതി ജീവനക്കാർ പിടിയിൽ

    കഴിഞ്ഞ 16 ാം തീയതി ബുധനാഴ്ചയാണ് സംഭവം. കൊച്ചി കുഴിപ്പള്ളിയിലെ വീട്ടിൽ നിന്നാണ് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ആദ്യം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും, പിന്നീട് ഒരു ലക്ഷം രൂപ തന്നാൽ മതിയെന്നും  ആവശ്യപ്പെട്ടുവെന്നും സൈജു മുനമ്പം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ  മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    Published by:Jayashankar Av
    First published: