നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പീഡനത്തിനിരയായ 15 വയസുകാരി ഗർഭിണി‌; സുഹൃത്ത് ഒളിവിൽ

  പീഡനത്തിനിരയായ 15 വയസുകാരി ഗർഭിണി‌; സുഹൃത്ത് ഒളിവിൽ

  പരിശോധനയിൽ പെണ്‍കുട്ടി ഗർഭിണി ആണെന്ന് തെളിഞ്ഞതോടെയാണ് ആറുമാസം മുൻപ് നടന്ന പീഡന വിവരം പുറത്തു വരുന്നത്

  News18

  News18

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് പീഡനത്തിനിരയാക്കിയതായി പരാതി. ഡൽഹിയിലെ ഭരത് നഗറിലാണ് സംഭവം. പെണ്‍കുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ പെണ്‍കുട്ടി ഗർഭിണി ആണെന്ന് തെളിഞ്ഞതോടെയാണ് ആറുമാസം മുൻപ് നടന്ന പീഡന വിവരം പുറത്തു വരുന്നത്.

   Also Read-യുപി ബാർ കൗൺസിലിന്റെ ആദ്യ വനിതാ പ്രസിഡന്റിനെ കോടതി വളപ്പിൽ വെടിവെച്ചുകൊന്നു

   തുടർന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സുഹൃത്താണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നും അതിനു ശേഷം ഇയാൾ കടന്നു കളഞ്ഞുവെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവം പുറത്തു പറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ എത്രയും വേഗം പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

   First published:
   )}