മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച പത്തൊന്പതുകാരന് അറസ്റ്റില്‍.മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാനെ(19) യാണ് അരീക്കോട് എസ്. എച്ച്. ഒ സി. വി ലൈജുമോന് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ പെണ്‍കുട്ടി പ്രതിയെ പേടിച്ച് പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് 20 നാണ് പ്രതി പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയത്. അരീക്കോട് നിന്നും പ്രതി പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി ഒതായിയില്‍ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ഭീഷണിയില്‍ പെണ്‍കുട്ടിയുടെ മനോനില തകരാറിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്.
Also Read- ഒൻപത് കടകളുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ കവർന്നത് അൻപതിനായിരം രൂപ; CCTV ദൃശ്യങ്ങൾ പുറത്ത്തുടര്ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അരീക്കോട് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയില്‍ പ്രതിയുടെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ റയാന് എതിരെ പോക്സോ പ്രകാരം കേസ് എടുത്ത് മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്എച്ച്ഒ സിവി ലൈജുമോന്റെ നേതൃത്വത്തില്‍ എസ്ഐ അമ്മദ്, എഎസ്ഐ കബീര്‍, ജയസുധ, സിപിഒമാരായ രതീഷ്, ഷിനോദ്, രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടിയെ ഡൽഹിയിലേക്ക് തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റിൽകൊല്ലം: പെൺകുട്ടിയെ തട്ടികൊണ്ടുപോയ പ്രതിയെ കൊല്ലം എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ കരീപ്ര വാക്കനാട് ചരുവിള പുത്തൻ വീട്ടിൽ ആനന്ദൻ എന്നയാളുടെ മകൻ ഗിരീഷ് ആനന്ദ് (28) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവനന്തപുരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ മാസം നാലാം തീയതിയാണ് ഇയാൾ പെൺകുട്ടിയെ കാറിൽ കയറ്റി തട്ടികൊണ്ടുപോയത്. തുടർന്ന് ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പെൺകുട്ടിയെ പാർപ്പിച്ച് വരുകയായിരുന്നു.
Also Read- രണ്ടുവയസുകാരന് ക്രൂരമര്‍ദ്ദനം ; യുവതി അറസ്റ്റില്‍, തെളിവായി CCTV ദൃശ്യംഅറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഴുകോൺ പോലീസ് ഇൻസ്പെക്ടർ ടി.എസ് ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ അനീസ്, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ പ്രദീപ്, സി.പി.ഒ അജയകുമാർ, സി.പി.ഒ വിനീത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതിയെ എപ്രിൽ 30ന് അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.