നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മഹാരാഷ്ട്രയില്‍ പതിനാറുകാരിയെ ആറു മാസത്തിനിടെ 400-ഓളം പേര്‍ പീഡിപ്പിച്ചതായി പരാതി

  മഹാരാഷ്ട്രയില്‍ പതിനാറുകാരിയെ ആറു മാസത്തിനിടെ 400-ഓളം പേര്‍ പീഡിപ്പിച്ചതായി പരാതി

  പൊലീസിനെ സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ഒരു പൊലീസുകാരന്‍ തന്നെ പിന്നീട് പീഡിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറു മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചതായി പരാതി. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ഒരു പൊലീസുകാരന്‍ തന്നെ പിന്നീട് പീഡിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

   ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശൈശവ വിവാഹ നിരോധനം, പോക്സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

   ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാവ് മരിച്ചതിനുശേഷം പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. എട്ട് മാസം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്കുട്ടിയെ പിതാവ് വിവാഹം ചെയ്ത് അയച്ചു. ഭര്‍ത്തൃവീട്ടിലെ പീഡനം സഹിക്കാനാവാതെ തിരികെയത്തിയ പെണ്‍കുട്ടിയെ പിതാവ് സ്വീകരിച്ചില്ല.

   മറ്റുവഴികളില്ലാതായതോടെ പെണ്‍കുട്ടി അംബജോഗൈ ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനത്തിനായി പോയി. ഈ സാഹചര്യം മുതലെടുത്താണ് നിരവധി പേര്‍ ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി നിലവില്‍ രണ്ടു മാസം ഗര്‍ഭിണിയാണ്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബീഡ് പൊലീസ് മേധാവി രാജാ രാമസ്വാമി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

   Also Read-കഴിക്കാത്ത സമൂസയുടെ ബില്ലും ഇഡ്ഡലിക്കൊപ്പം; ഹോട്ടൽ ഉടമയെ അടിച്ചു കൊന്നു

   Rape Case | വിവാഹ വാഗ്ദാനം നല്‍കി ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; മൂന്നു പേര്‍ പിടിയില്‍

   ഭിന്നശേഷിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച(Rape) മൂന്നു പേര്‍ പൊലീസ്(Police) പിടിയില്‍(Arrest). ചെറുകോട് എല്‍പി സ്‌കൂളിന് സമീപം അജീഷ് ഭവനില്‍ ആന്റണി(47), കാരോട് കരുമത്തിന്‍മൂട് ബിനു ഭവനില്‍ എ ഭാസ്‌കരന്‍(60), പെരുകളം ഉറിയാക്കോട് കൈതോട് മേക്കിന്‍കര പുത്തന്‍വീട്ടില്‍ സ ശശി(55) എന്നിവരാെയാണ് പൊലീസ് പിടികൂടിയത്.

   34 വയസുകാരിയായ സ്ത്രീയെ അവരുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി. ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് വിളപ്പില്‍ശാല ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ആശുപത്രി അധികൃതരുടെ കൗണ്‍സിലിങ്ങിനിടെ പീഡനവിവരം പുറത്തറിയുന്നത്.

   Also Read-വീട് കുത്തിത്തുറന്ന് ഏലക്കയും കാറും മോഷ്ടിച്ചു; കാർ ‍രണ്ട് ദിവസം കഴിഞ്ഞ്‌ തിരിച്ചുകിട്ടി

   ആശാ വര്‍ക്കറുടെ സഹായത്തോടെ യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടി. തിരുവനന്തപുരം റൂറല്‍ എസ്പി പികെ മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാട്ടാക്കട ഡിവൈഎസ്പി പ്രശാന്തിന്റെ നിര്‍ദേശപ്രകാരം വിളപ്പില്‍ശാല സിഐ എന്‍ സുരേഷ് കുമാര്‍, എസ്‌ഐ വി ഷിബു, എഎസ്‌ഐ ആര്‍ വി ബൈജു, സിപിഒമാരായ സുബിന്‍സണ്‍, അരുണ്‍, പ്രദീപവ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം മെഡിക്കല്‍ കോളേജ്, മുളയറ കട്ടേയ്ക്കാട് ഭാഗങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
   Published by:Jayesh Krishnan
   First published:
   )}