• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape Case | പതിനാറുകാരിയെ പീഡിപ്പിച്ചു; 17കാരനായ സഹോദരനും അമ്മാവനുമടക്കം 4 പേര്‍ അറസ്റ്റില്‍

Rape Case | പതിനാറുകാരിയെ പീഡിപ്പിച്ചു; 17കാരനായ സഹോദരനും അമ്മാവനുമടക്കം 4 പേര്‍ അറസ്റ്റില്‍

കോയിപ്രം സ്റ്റേഷനില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയ തുടര്‍ന്ന് 4 പേരെ പോലീസ് അറസ്റ്റുചെയ്തു. അമ്മയുടെ കാമുകനായ അഞ്ചാമന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Share this:
    പത്തനംതിട്ട:  പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ  17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പീഡിപ്പിച്ചതായി പരാതി. സഹോദരനും അമ്മാവനും പുറമെ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഒരാള്‍ അമ്മയുടെ കാമുകനുമാണ്.

    കോയിപ്രം സ്റ്റേഷനില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയ തുടര്‍ന്ന് നാല് പേരെ പോലീസ് അറസ്റ്റുചെയ്തു. അമ്മയുടെ കാമുകനായ അഞ്ചാമന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പരാതി ചൈല്‍ഡ് ലൈനിന് ലഭിച്ചത്.

    Also Read- കളരി പഠിക്കാനെത്തിയ 14 വയസുകാരനെ പീഡിപ്പിച്ച ഗുരുക്കള്‍ അറസ്റ്റില്‍

    സുഹൃത്തുക്കളായ രണ്ടുപേര്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും പീഡിപ്പിച്ചത് വ്യക്തമായത്. ഇതില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

    കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീഡനം നടന്നിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാവുന്നത്. സ്വന്തം വീട്ടില്‍ വെച്ചാണ് സഹോദരന്‍ പീഡിപ്പിച്ചത്. അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ അവിടെ വച്ച് അമ്മാവനും പീഡിപ്പിച്ചു. വീട്ടിലെ സാഹചര്യം മുതലെടുത്ത് മറ്റ് മൂന്നുപേരും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ കോയിപ്രം പോലീസ് പോക്‌സോ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    മലദ്വാരത്തിൽ ഒളിപ്പിച്ച് വീണ്ടും സ്വർണം കടത്താൻ ശ്രമം; 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി


    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച പ്രതി പിടിയിലായി. കാസർകോഡ് ചെങ്കള സ്വദേശി ഹസീബ് അബ്ദുല്ല ഹനീഫാണ് കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗത്തിൻറെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധനയിൽ പിടിയിലായത് .

    അബുദാബിയിൽ നിന്നും കണ്ണൂരിലേക്ക് എത്തിയ 6E 1368 ഇൻഡിഗോ വിമാനത്തിലെ  യാത്രക്കാരനായിരുന്നു ഹസീബ് അബ്ദുല്ല ഹനീഫ്.  സ്വർണം മിശ്രിതം നാല് ക്യാപ്സൂളുകളിൽ ആക്കിയാണ് പ്രതി മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. ഒരു കിലോ കിലോ തൂക്കം ഉണ്ടായിരുന്ന മിശ്രിതത്തിൽ നിന്നാണ് 899 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണത്തിന്  വിപണിയിൽ 47 ലക്ഷം രൂപ വിലവരും.

    Also Read- ഭാര്യാമാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

    അസിസ്റ്റൻറ് കമ്മീഷണർ മുഹമ്മദ് ഫായിസ് ടിപി, സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി, ഇൻസ്പെക്ടർമാരായ അശ്വിന നായർ , പങ്കജ് , സ്വരാജ് ഗുപ്ത, ജുബർ ഖാൻ ഹെഡ് ഹവിൽദാർ ശശീന്ദ്രൻ , പരിശോധന ഉദ്യോഗസ്ഥ ശിശിര , സഹായി ഹരീഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്.

    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ താൻ ശ്രമിച്ച മറ്റൊരു പ്രതി കഴിഞ്ഞാഴ്ച പിടിയിലായിരുന്നു. ദുബായിൽ നിന്നെത്തിയ കണ്ണവം സ്വദേശി തൊട്ടുംപുറം മുഹമ്മദ്‌ അഷിഫാണ് അന്ന് പിടിയിലായത്. പരിശോധനയിൽ ഇയാൾ ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.  നാല് കാപ്സ്യുളുകളിലാക്കിയ സ്വർണ മിശ്രിതം മലദ്വാരത്തിൽ ഒളിപ്പിച്ചാണ്  ഇയാൾ കടത്താൻ ശ്രമിച്ചത്. 1019ഗ്രാം തൂക്കമുണ്ടായിരുന്ന മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചപ്പോൾ 43,89,330 രൂപ വിലയുള്ള 849.3 ഗ്രാം സ്വർണമാണ് ലഭിച്ചത്.

    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമം വ്യാപകമായ സാഹചര്യത്തിൽ ഇതിൽ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും അതും വിമാനത്താവളത്തിൽ കർശന പരിശോധന നടക്കും.

    വിമാനത്താവളം വഴി സ്വർണം കടത്ത് വർധിച്ച സാഹചര്യത്തിൽ എയർപോർട്ട് പോലീസും ജാഗ്രത പുലർത്തുന്നുണ്ട് ഉണ്ട് . രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച എയർപോർട്ട് പോലീസും സ്വർണം കടത്താൻ ശ്രമിച്ച പ്രതിയെ പിടികൂടിയിരുന്നു.

    പാസഞ്ചർ ടെർമിനൽ ബിൽഡിംഗ് പരിസരത്ത് നിന്നാണ് കൂത്തുപറമ്പ് നരവൂർ സ്വദേശി നസീം അഹമ്മദ് കഴിഞ്ഞാഴ്ച .എയർപോർട്ട് പോലീസിൻറെ പിടിയിലായത് .
    38 ലക്ഷം വരുന്ന 728 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് എയർപോർട്ട് പോലീസ് കണ്ടെടുത്തത്.

    ഇതുകൂടാതെ വിവിധതരം ഉൽപന്നങ്ങളിൽ ഒളിപ്പിച്ച് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച പാനൂർ പുളിയനമ്പ്രം സ്വദേശി അബ്ദുൾ റഫീഖ് കഴിഞ്ഞ ആഴ്ച പിടിയിലായിരുന്നു. 96,52,390 രൂപ വിലവരുന്ന 1കിലോ 867 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.
    Published by:Arun krishna
    First published: