പത്തനാപുരം: പത്തനാപുരത്ത് പെൺകുട്ടി പീഡനത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കാമൺ അംബേദ്ക്കർ കോളനിയിൽ പ്ലോട്ട് നമ്പർ 77 ബിയിൽ സോമന്റെ മകൻ അരുൺകുമാ (21) റാണ് പോസ്കോ നിയ മപ്രകാരം അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. വീട്ടിലെ നിത്യസന്ദർശകനും പെൺകുട്ടിയുടെ അമ്മയുടെ കാമുകനുമായിരുന്നു അരുൺകുമാർ. കുട്ടിയുടെ അച്ഛൻ കൊലപാതക കേസിൽ ജയിലിലാണ്. also read:പ്രാർത്ഥന, നിശബ്ദത, തലപ്പാവ്; പള്ളി ആക്രമണത്തിനിരയായവരോട് ന്യൂസിലാൻഡുകാരുടെ പിന്തുണ ഇങ്ങനെ
പെൺകുട്ടിയെ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപികമാർ കാര്യങ്ങൾ തിരക്കി. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അറിയുന്നത്. ഉടൻ തന്നെ അധ്യാപകർ പത്തനാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.വനിതാ പൊലീസും കുട്ടിയുടെ മൊഴിയെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയാണോ പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് അന്വഷിക്കുന്നുണ്ട്. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരാൾ കൂടി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അയാളെ പറ്റിയും അന്വഷണം നടക്കുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.