• HOME
 • »
 • NEWS
 • »
 • crime
 • »
 • Rape | സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് 11 വയസ്സുകാരിയെ പീഡിപ്പിച്ചു; 40കാരന്‍ പിടിയില്‍

Rape | സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് 11 വയസ്സുകാരിയെ പീഡിപ്പിച്ചു; 40കാരന്‍ പിടിയില്‍

പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  പൂനയില്‍ (Pune) സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് 11 വയസ്സുകാരിയെ പീഡിപ്പിച്ച (Rape) സംഭവത്തിൽ 40കാരന്‍ പിടിയില്‍.   മങ്കേഷിനെയാണ് പൊലീസ്  സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ‌

  കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.സ്‌കൂളിലെ ബാത്‌റൂമില്‍ കൊണ്ടു പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ വീട്ടില്‍ എത്തിയ കുട്ടി
  മാതാപിതാക്കളോട് കാര്യങ്ങള്‍ തുറന്ന് പറയുകയായിരുന്നു.

  തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ ശിവാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.സ്‌കൂൾ പരിസരത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. ഐപിസി സെക്ഷന്‍ 376, പോക്സോ ആക്ട് എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

  ചോദ്യം ചെയ്യലിൽ താൻ കുറ്റം ചെയ്തതായി ഇയാൾ സമ്മതിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.മുന്‍പ് കുട്ടിയുടെ അച്ഛന് ഒപ്പം ജോലി ചെയ്തിട്ടുണ്ട് പ്രതി.

  സിപി അമിതാഭ് ഗുപ്ത, ഡിസിപി സുഷമ നാനാവരെ എന്നിവരുടെ നേതൃത്വത്തിൽ ശിവാജിനഗർ പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിയെ പിടികൂടിയത്.

  പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവിന് 60 വർഷം കഠിനതടവ്

  ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച്​ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് 60 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ സ്​പെഷല്‍ കോടതി ജഡ്​ജി എ. ഇജാസാണ്​ ശിക്ഷ വിധിച്ചത്​. കേസിൽ ഒരു ലക്ഷം രൂപ പിഴയും ബലാത്സംഗം ചെയ്​തതിന്​ 20 വര്‍ഷം തടവും​ മകളായതിനാല്‍ വേറെ 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഗര്‍ഭിണിയാക്കിയതിന് മറ്റൊരു 20 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ചേര്‍ത്ത് പോക്സോ നിയമപ്രകാരമാണ് 60 വര്‍ഷം കഠിനതടവും മൂന്നുലക്ഷം പിഴയും വിധിച്ചത്. പിഴത്തുക കുട്ടിക്ക്​ നല്‍കാനും ഉത്തരവുണ്ട്​. ശിക്ഷാ കാലാവധി ഒരുമിച്ച്‌ 20 വര്‍ഷം അനുഭവിച്ചാല്‍ മതിയെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

  2020ല്‍ കായംകുളം പൊലീസ്​ സ്റ്റേഷന്‍ പരിധിയിലാണ്​​​ കേസിനാസ്​പദമായ സംഭവം നടന്നത്. ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന്​ ആശുപത്രിയില്‍ ചികിത്സ തേടിയ സമയത്താണ്​ കുട്ടി ഗര്‍ഭിണിയാണെന്ന് വ്യകതമായത്. ഇതേത്തുടർന്ന് വിവരം ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു​. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാൻ ശ്രമിച്ചപ്പോൾ പിതാവാണ് പീഡിപ്പിച്ചതെന്ന വിവരം മറച്ചുവെച്ചു. പകരം മറ്റൊരാളുടെ പേര് കുട്ടി പറയുകയും ചെയ്തു​.

  എന്നാൽ കുട്ടി പറഞ്ഞ ആളല്ല പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. മാതാവും ബന്ധുക്കളും കേസിനോട്​ സഹകരിക്കാതിരുന്നതും തിരിച്ചടിയായി. ഒടുവിൽ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ പിതാവാണ് പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

  കേസിൽ വളരെ വിശദമായ കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. വളരെ വേഗത്തിൽ വിചാരണയിലേക്ക് കടന്ന കേസിൽ 21ലധികം സാക്ഷികളും ശാസ്ത്രീയ പരിശോധനഫലം ഉള്‍പ്പെടെ ആസ്​പദമാക്കിയാണ്​ കോടതി വിധിന്യായത്തില്‍ എത്തിയത്​. പ്രോസിക്യൂഷനുവേണ്ടി സ്​പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എസ്. സീമ ഹാജരായി.
  Published by:Jayashankar AV
  First published: