• HOME
  • »
  • NEWS
  • »
  • crime
  • »
  • Instagram | പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവും അമ്മയും അമ്മയുടെ സുഹൃത്തും പിടിയിൽ

Instagram | പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവും അമ്മയും അമ്മയുടെ സുഹൃത്തും പിടിയിൽ

രക്ഷിതാക്കളുടെ പരാതിയില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു

വിഷ്ണു, ടിന്‍റു, സുരേഷ്

വിഷ്ണു, ടിന്‍റു, സുരേഷ്

  • Share this:
    ഇന്‍സ്റ്റാഗ്രാമിലൂടെ (Instagram) പരിചയപ്പെട്ട, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ അമ്മയും മകനും അടക്കം 3 പേര്‍ പിടിയില്‍. മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു(21), ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ ആണ്‍സുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

    കഴിഞ്ഞ പത്തിനാണ് സംഭവം. ഇറുമ്പയം സ്വദേശിയായ പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണുവിനോടൊപ്പം പോകുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടയില്‍ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ വെള്ളൂര്‍ പോലീസ് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍നിന്നും കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റുചെയ്തത്.

    ഇവരെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വെള്ളൂര്‍ എസ്.ഐ.ജെ. വിജിമോന്‍, എ.എസ്.ഐ. രാംദാസ്, സീനിയര്‍ സി.പി.ഒ. രതിഷ്, വനിത സി.പി.ഒ. സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് കര്‍ണാടകയിലെത്തി പ്രതികളെ അറസ്റ്റുചെയ്തത്.

    ഇരട്ടപ്പേര് വിളിച്ചയാളെ കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം


    കോട്ടയം: ഇരട്ടപ്പേര് വിളിച്ചതിന് യുവാവിനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും , ഒരു ലക്ഷം രൂപാ പിഴയും പാലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.മോനിപ്പള്ളി ചേറ്റുകുളം ഭാഗത്ത് വെള്ളനാട്ട് സജീവ് കുമാറിനെ (40) കുത്തി കൊലപ്പെടുത്തിയ കേസിൽ മോനിപ്പള്ളി പയസ്മൗണ്ട് ഭാഗത്ത് പൊട്ടനാനിയിൽ ധനുപിനെയാണ് (33) കോടതി ശിക്ഷിച്ചത്.

    Also Read- കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു; മകൾക്ക് മാനസിക രോഗമെന്ന് പോലീസ്

    2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. ചേറ്റുകുളത്തെ ബ്രദേഴ്സ് ക്ലബ്ബിന്റെ മുറിയിൽ വച്ച് സജീവ് കുമാർ ധനുപിനെ നമ്പോലൻ എന്ന ഇരട്ടപേര് വിളിച്ച് കളിയാക്കിയതിലുള്ള അമർഷം കൊണ്ട് കത്തിക്ക് കുത്തുകയായിരുന്നു.കുത്തേറ്റ് ഓടിയ സജീവ് അടുത്തുള്ള തോട്ടിൽ വീണ് മരിച്ചു. പ്രോസിക്യൂഷന് വേണ്ടി വി ജി വേണുഗോപാൽ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം.

    രണ്ട് കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇളയകുഞ്ഞുമായി നാടുവിട്ട യുവതിയും കാമുകനും പിടിയിൽ


    തിരുവനന്തപുരം: അഞ്ചുതെങ്ങിൽ (Anjuthengu) കുഞ്ഞുങ്ങളേയും ഭർത്താവിനേയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും കാമുകനും അറസ്റ്റിൽ. അഞ്ചുതെങ്ങ് മുത്തൂറ്റ് ഫൈനാൻസിന് പുറകുവശം മാടൻവിള വീട്ടിൽ അനീഷ (30), ഇവരുടെ കാമുകനായ അഞ്ചുതെങ്ങ് തോണിക്കടവ് ക്ലീറ്റസ് നിവാസിൽ പ്രവീൺ (32) എന്നിവരെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തത്.

    Also Read- കാമുകനൊപ്പം പോയത് ഒരാഴ്ച മുന്‍പ് ; 3.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ദമ്പതികള്‍ പിടിയില്‍

    ഇക്കഴിഞ്ഞ 21ന് ഉച്ചയ്ക്ക് 10 ഉം 12 ഉം വയസുള്ള മക്കളെ ഉപേക്ഷിച്ച് അഞ്ചര വയസുള്ള ഇളയ കുഞ്ഞുമായി കാണാതായതിന് പിന്നാലെ അനീഷയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് അഞ്ചുതെങ്ങ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെ അമ്മയായ അനീഷ സംരക്ഷണ ചുമതലയിൽ നിന്നും ഒഴിഞ്ഞു മാറി പഴയകാല സുഹൃത്തായ കാമുകനോടൊപ്പം ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി.

    കാമുകനുമായുള്ള ബന്ധം സ്വന്തം പിതാവിനേയും വീട്ടുകാരേയും അറിയിക്കുമെന്ന് കരുതി അനീഷ പലപ്പോഴും കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കാമുകന്റെ ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് എസ് എച്ച് ഒ ചന്ദ്രദാസ്, ജി എസ് ഐ ഗോപകുമാർ, സിപിഒ ഷാൻ, മനോജ് , ഹേമവതി എന്നിവർ അടങ്ങിയ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
    Published by:Arun krishna
    First published: