നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനാറുകാരിയുടെ ആത്മഹത്യ; 22കാരനെന്ന് വിശ്വസിപ്പിച്ച് സോഷ്യൽമീഡിയ വഴി സൗഹൃദം സ്ഥാപിച്ച 45കാരൻ അറസ്റ്റിൽ

  പതിനാറുകാരിയുടെ ആത്മഹത്യ; 22കാരനെന്ന് വിശ്വസിപ്പിച്ച് സോഷ്യൽമീഡിയ വഴി സൗഹൃദം സ്ഥാപിച്ച 45കാരൻ അറസ്റ്റിൽ

  പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ ദിലീപ് കുമാർ ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ്

  അറസ്റ്റിലായ ദിലീപ് കുമാർ

  അറസ്റ്റിലായ ദിലീപ് കുമാർ

  • Share this:
   പാലക്കാട്: ചാലിശ്ശേരിയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45കാരൻ അറസ്റ്റിൽ. പെണ്‍കുട്ടിയുമായി സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച എറണാകുളം കളമശ്ശേരി കൈപ്പടിയില്‍ ദിലീപ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദിലീപ് കുമാർ തനിക്ക് 22 വയസാണെന്നായിരുന്നു പെൺകുട്ടിയോട് പറഞ്ഞിരുന്നത്. സെന്‍റ് ആൽബർട്സ് കോളജ് വിദ്യാർഥിയാണെന്ന് കുട്ടിയെ ധരിപ്പിച്ച ഇയാൾ, വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ബന്ധുവായ 24 കാരന്‍റെ ചിത്രങ്ങളാണ് അയച്ചു നൽകിയിരുന്നത്.

   മാതാപിതാക്കൾ ബാങ്ക് ഓഫീസർമാരാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. ഈ കള്ളം കൂടുതൽ ഉറപ്പാക്കുന്നതിനായി ബന്ധുവായ യുവതിയെക്കൊണ്ട് കുട്ടിയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. വാക്കുകൾ വിശ്വസിച്ച് ഇയാളുമായി സൗഹൃദത്തിലായ പെൺകുട്ടിയെ പിന്നീട് ചൂഷണം ചെയ്ത് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ ദിലീപ് കുമാർ ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

   Also Read-പന്ത്രണ്ടുകാരിക്ക് പ്രണയലേഖനം നൽകി അധ്യാപകൻ; നാട്ടുകാർ 24കാരന്‍റെ മുഖത്ത് കരിഓയിൽ ഒഴിച്ചു

   സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് ചാലിശ്ശേരി പൊലീസ് ദിലീപ് കുമാറിനെ പിടികൂടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനാറുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഫോൺ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ദിലീപ് കുമാർ കുടുങ്ങിയത്. പിടിക്കപ്പെടാതിരിക്കാൻ മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാർഡായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്. മറ്റൊരു യുവതിയുമായും ഇയാൾ സമാന തരത്തിൽ സൗഹൃദം സ്ഥാപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}