HOME » NEWS » Crime » MINOR MUSLIM BOY ASSAULTED FOR DRINKING WATER FROM TEMPLE MAN ARRESTED

വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ മുസ്ലീം ബാലന് മർദനം; ബിഹാർ സ്വദേശി അറസ്റ്റിൽ

വെള്ളം കുടിക്കാനാണ് ക്ഷേത്രത്തിൽ കയറിയതെന്ന് കുട്ടി മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ കുട്ടിയെ യുവാവ് അതിക്രൂരമായി മർദിക്കുന്നതാണ് കാണുന്നത്.

News18 Malayalam | news18-malayalam
Updated: March 14, 2021, 2:04 PM IST
വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ മുസ്ലീം ബാലന് മർദനം; ബിഹാർ സ്വദേശി അറസ്റ്റിൽ
Image: Twitter
  • Share this:
ഗാസിയാബാദ്: ക്ഷേത്രത്തിൽ കയറി വെള്ളം കുടിച്ചതിന്റെ പേരിൽ മുസ്ലീം ബാലനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഡൽഹിക്ക് സമീപം ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. കുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും കടുത്ത പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.


ഇതിന് പിന്നാലെയാണ് ഗാസിയാബാദ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ശ്രിംഖി നന്ദൻ യാദവ് എന്നയാളാണ് പിടിയിലായത്. വീഡിയോയിൽ കുട്ടിയോട് പേര് ചോദിക്കുന്നതും മുസ്ലീം ബാലനാണെന്ന് മനസ്സിലായതോടെ പ്രകോപിതനായ യുവാവ് ക്ഷേത്രത്തിൽ കടന്നത് എന്തിനാണെന്ന് കുട്ടിയോട് ചോദിക്കുന്നു.


വെള്ളം കുടിക്കാനാണ് അമ്പലത്തിൽ കയറിയതെന്ന് കുട്ടി മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെ കുട്ടിയെ യുവാവ് അതിക്രൂരമായി മർദിക്കുന്നതാണ് കാണുന്നത്. യുവാവിനൊപ്പമുള്ള മറ്റൊരാളാണ് വിഡിയോ റെക്കോർഡ് ചെയ്തത്.


Also Read-വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി 'സഹനശക്തി' പരിശോധന; നഴ്‌സിങ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍

27 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് പൊലീസ് അറസ്റ്റ് നടക്കുന്നത്. ബിഹാറിലെ ഗോപാൽപൂർ സ്വദേശിയാണ് അറസ്റ്റിലായ ശ്രിംഖി നന്ദൻ യാദവ്. ഇയാളെ അറസ്റ്റ് ചെയ്ത വിവരം ഗാസിയാബാദ് പൊലീസ് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Published by: Naseeba TC
First published: March 14, 2021, 2:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories