നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'സുരക്ഷിതമായ സ്ഥലം അമ്മയുടെ ഗർഭപാത്രവും കുഴിമാടവും മാത്രം'; ലൈംഗിക പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്

  'സുരക്ഷിതമായ സ്ഥലം അമ്മയുടെ ഗർഭപാത്രവും കുഴിമാടവും മാത്രം'; ലൈംഗിക പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ്

  ഭൂമിയിൽ സുരക്ഷിതമായ രണ്ട് സ്ഥലങ്ങൾ അമ്മയുടെ ഗർഭപാത്രവും സ്വന്തം കുഴിമാടവുമാണെന്നാണ് കുട്ടി കത്തിൽ എഴുതിയിരിക്കുന്നത്.

  • Share this:
   ചെന്നൈ: ലൈംഗിക പീഡനത്തിന് (sexually harassed)ഇരയായ വിദ്യാർത്ഥിനി ആത്മഹത്യാ കുറിപ്പ് (Suicide note)എഴുതി വെച്ച് ജീവനൊടുക്കി. ചെന്നൈയിലെ പൂനമല്ലിയിലാണ് ദാരുണമായ സംഭവം നടന്നത്. ലൈംഗിക പീഡനത്തെ തുടർന്ന് നേരിടേണ്ടി വന്ന ഒറ്റപ്പെടലിനെ കുറിച്ചും മനാസിഘാതത്തെ കുറിച്ചുമാണ് പതിനൊന്നാം ക്ലാസ് വിദ്യാര‍്ത്ഥിനി ആത്മഹത്യാ കുറിപ്പിൽ എഴുതിയത്.

   സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

   വീട്ടിൽ നിന്നുമാണ് ആത്മഹത്യ കുറിപ്പ് കിട്ടിയത്. ഭൂമിയിൽ സുരക്ഷിതമായ രണ്ട് സ്ഥലങ്ങൾ അമ്മയുടെ ഗർഭപാത്രവും സ്വന്തം കുഴിമാടവുമാണെന്നാണ് കുട്ടി കത്തിൽ എഴുതിയിരിക്കുന്നത്. മകൾ നേരത്തെ പഠിച്ചിരുന്ന സ്കൂളിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നതായി മാതാപിതാക്കൾ പറയുന്നു.

   Also Read-പത്തനംതിട്ടയിൽ പാതി കത്തിയ നിലയിൽ മൃതദേഹം; കഴുത്തിൽ കുരുക്ക്; ദുരൂഹത

   ഒമ്പതാം ക്ലാസ് വരെ സ്ഥലത്തുള്ള സ്വകാര്യ സ്കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. സ്കൂളിലെ ടീച്ചറുടെ മകനാണ് കുട്ടിയെ ഉപദ്രവിച്ചത്. ഇതേ തുടർന്ന് കുട്ടി പരാതി പറഞ്ഞതോടെയാണ് മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയത്.

   Also Read-Rape Case | 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത 13 പേര്‍ക്ക് 20 വര്‍ഷം കഠിനതടവ്

   ചെന്നൈയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അടുത്തിടെ വർധിച്ചു വരുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച, കോയമ്പത്തൂർ ജില്ലയിൽ മറ്റൊരു ഹൈസ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം കുറ്റിക്കാടുകൾക്കിടയിൽ കണ്ടെത്തിയിരുന്നു. ഡിസംബർ 11ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

   മറ്റൊരു സംഭവത്തിൽ, കോയമ്പത്തൂരിൽ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിപ്പെട്ട വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന (പോക്‌സോ) നിയമപ്രകാരം അധ്യാപകൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

   (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Naseeba TC
   First published: