• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗര്‍ഭിണിയെ സി.പി.എമ്മുകാര്‍ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

News18 Malayalam
Updated: May 11, 2018, 1:04 AM IST
ഗര്‍ഭിണിയെ സി.പി.എമ്മുകാര്‍ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
News18 Malayalam
Updated: May 11, 2018, 1:04 AM IST
കോഴിക്കോട്: കോടഞ്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഗര്‍ഭിണിയെ അക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സി.പി.എമ്മുകാരുടെ ഉപദ്രവത്തെ തുടര്‍ന്ന് താമരശേരിയിലെ വാടകവീട്ടിലേക്ക് മാറിയിട്ടും ജ്യോത്സനയുടെ കുടുംബത്തിനു നേരെ അക്രമം തുടരുന്നത് ഗൗരവമായി കാണണമെന്നും കമ്മിഷന്‍ പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഡി.ജി.പി നേരിട്ടെത്തി വിശദീകരണം നല്‍കേണ്ടി വരുമെന്നും കോഴിക്കോട് റൂറല്‍ എസ്.പിയെ വിളിച്ചുവരുത്തി കമ്മീഷന്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ജ്യോത്സനയുടെ അയല്‍ക്കാരനുമായിരുന്ന പ്രജിഷ് ഗോപാലനെ കോടഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ജ്യോത്സനയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു.

ഇതിനിടെ ജ്യോത്സ്‌നയെ ആക്രമിച്ച കേസിലെ നാലാം പ്രതി പുത്തന്‍കണ്ടത്തില്‍ ജോയിയെ ബാലുശേരിയില്‍ വച്ച് അക്രമിച്ചെന്നാരോപിച്ച് ജ്യോത്സനയുടെ ഭര്‍ത്താവ് സിബിയെ കസ്റ്റഡിയിലെടുക്കാന്‍ ഇന്നലെ പുലര്‍ച്ചെ പൊലീസ് താമരശ്ശേരിയിലെ വാടക വീട്ടിലെത്തിയിരുന്നു. സിബിയും നാല് ബി.ജെ.പി പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ജോയിയുടെ മൊഴി.
First published: May 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...