• HOME
  • »
  • NEWS
  • »
  • crime
  • »
  • MISCREANTS SET CAR TO FLAMES IN KANNUR MM TV

വീട്ടിൽ നിർത്തിയിട്ട കാർ അഗ്നിക്കിരയാക്കി; അക്രമികളെ തിരിച്ചറിയാനായില്ല

കാറിന്റെ ടയർ പൊട്ടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്

കത്തിനശിച്ച കാർ

കത്തിനശിച്ച കാർ

  • Share this:
കണ്ണൂർ: കണ്ണൂരിൽ വീട്ടിൽ നിർത്തിയിട്ട കാർ അക്രമികൾ അഗ്നിക്കിരയാക്കി. തളിപ്പറമ്പ് 'മസിന വില്ല'യിൽ ആലിയുടെ വണ്ടിയാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

സ്കൈ ഇമ്പേക്സ് സ്ഥാപനമുടമ കൂടിയായ അലിയുടെ കെ എല്‍ 18 ക്യു- 7010 ഹുണ്ടായി ക്രീറ്റ കാറാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം.

കാറിന്റെ ടയർ പൊട്ടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. അപ്പോൾ വാഹനം കത്തുന്നതാണ് കണ്ടത്. രണ്ടു പേർ ബൈക്കിൽ കയറി രക്ഷപ്പെടുന്നത് കണ്ടതായും വീട്ടുകാർ പറയുന്നു.



വീട്ടുകാരും പരിസരത്തുള്ളവരും ചേർന്നാണ് തീ ആദ്യം അണയ്ക്കാൻ ശ്രമിച്ചത്. പിന്നീട് പോലീസും ഫയർഫോഴ്സും എത്തി.

സംഭവസ്ഥലത്ത് നിന്നും തീപ്പെട്ടിയും കത്തിക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന ടർപ്പെൻന്റൈൻ കുപ്പിയും പോലീസ് കണ്ടെടുത്തു. ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടുപേരാണ് സംഭവത്തിനു പിന്നിലെന്നാണ് വീട്ടുടമ പറയുന്നത്.

സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയ ബന്ധമില്ലന്നാണ് കരുതുന്നത്

പരിസരത്തുള്ള സി.സി.ടി.വികൾ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
Published by:user_57
First published:
)}