വീടിന് മുന്നില്‍ നിന്ന് കാണാതായ നാലു വയസുകാരനെ സമീപവാസിയുടെ അലമാരിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്-സഹായസില്‍ജ ദമ്പതികളുടെ മകന് ജോഗന് റിഷി ആണ് മരിച്ചത്. സമീപവാസിയായ ഫാത്തിമ എന്ന സ്ത്രീയുടെ വീട്ടിലെ അലമാരിയില്‍ നിന്നാണ് കുട്ടിയെ കണ്ടത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ജോഗനെ കഴിഞ്ഞദിവസം ഉച്ചയോടെ കാണാതാകുകയായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ തിരക്കിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
സമീപവാസിയായ ഫാത്തിമയെ സംശയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഇവരുടെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ അലമാരിയില്‍ നിന്ന് കണ്ടെത്തിയത്. അലമാരിയില്‍ വായ് മൂടിക്കെട്ടിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഫാത്തിമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.
Also Read-Murder | മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; യുവാവ് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിMurder | വഴിനിര്‍മാണം തടഞ്ഞു; അമ്മയെ ക്രൂരമായി മര്‍ദിച്ച് തോട്ടില്‍ ചവിട്ടി താഴ്ത്തി മകന്കോട്ടയം: വൈക്കത്ത് അമ്മയെ തോട്ടില്‍ ചവിട്ടി താഴ്ത്തി കൊന്ന് മകന്. തുറുവേലിക്കുന്ന് വൈക്കപ്രയാറിലാണ് സംഭവം വൈക്കപ്രായാര് ഒഴുവില്‍ മന്ദാകിനിയെയാണ് മകന് ബൈജു ക്രൂരമായി കൊലപ്പെടുത്തിയത്. വഴിനിര്‍മാണം തടഞ്ഞതിന്റെ വൈരാഗ്യത്തില്‍ അമ്മയെ മര്‍ദിച്ച് തോട്ടില്‍ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
വീട്ടിലേക്കുള്ള ചതുപ്പില്‍ വഴിനിര്മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സഹകരിക്കാത്തത് മകന് ചോദ്യം ചെയ്തിരുന്നു. പിന്നാലെ മന്ദാകിനിയെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി മര്‍ദനം തുടര്‍ന്നതോടെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ബൈജുവിന് താക്കീത് നല്‍കുകയും അമ്മയെ ആശുപത്രിയില്‍ ആക്കാന്‍ നിര്‍ദേശിച്ച് സ്ഥലം വിട്ടു.
പൊലീസ് പോയതിന് പിന്നാലെ അമ്മയെ ചതുപ്പിലേക്ക് തള്ളിയിടുകയും ചവിട്ടി താഴത്തുകയും ചെയ്തു. സമീപത്ത് താമസിക്കുന്ന മൂത്ത മകന്റെ കുട്ടി ഈ കാഴ്ച കണ്ട് നാട്ടുകാരെ വിളിച്ചുവരുത്തി. ബൈജുവിനെ പിടിച്ചുമാറ്റിയ സമീപവാസികള്‍ മന്ദാകിനിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വൈകിട്ടോടെ മരിച്ചു.
Also Read-Arrest | കുത്തിവെപ്പ് മാറി നല്കി; രോഗി മരിച്ചു; ഹോമിയോ ഡോക്ടര്‍ പിടിയില്വൈക്കം പോലീസ് വീട്ടിലെത്തി പ്രതിയായ ബൈജുവിനെ കസ്റ്റഡിയിലെടുത്തു. മന്ദാകിനിയും ഇളയമകനുമായ ബൈജുവുമാണ് വീട്ടില്‍ താമസിച്ചിരുന്ന്. മദ്യപിച്ചെത്തുന്ന ബൈജു അമ്മയെ മര്‍ദിക്കുന്നത് പതിവായിരുന്നു. അതേസമയം സംഭവസ്ഥലത്ത് ആദ്യം എത്തിയ പൊലീസ് ബൈജുവിനെതിരെ നടപടി സ്വീകരിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.