നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായി; നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

  വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായി; നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

  ബന്ധുക്കൾ നടത്തിയ തിരിച്ചിലിൽ സമീപത്തെ ഒരു പാടത്തു നിന്നും നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലക്നൗ: യുപിയിൽ വീടിന് മുന്നിൽ കളിച്ചു കൊണ്ടു നിന്നിരുന്ന ബന്ധുക്കളായ രണ്ട് കുട്ടികളെ കാണാതായി. തിരച്ചിലിനൊടുവിൽ ഇതിൽ നാലുവയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാജഹാൻപുരിലെ ഖിജർപുരിൽ നിന്നും കഴിഞ്ഞ ദിവസമാണ് കുട്ടികളെ കാണാതാകുന്നത്.

   തുടർന്ന് ബന്ധുക്കൾ നടത്തിയ തിരിച്ചിലിൽ സമീപത്തെ ഒരു പാടത്തു നിന്നും നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് കുറച്ച് മാറി ഒരു കരിമ്പ് തോട്ടത്തിൽ നിന്നും അടുത്ത പെൺകുട്ടിയെ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയെ പൊലീസ് തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അവസ്ഥ മോശമായതിനാൽ ഇവിടെ നിന്നും ബറേലി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

   Also Read-അടിമാലി പള്ളിവാസലിലെ പതിനേഴുകാരിയുടെ മരണം; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു മരിച്ച നിലയിൽ

   ജില്ലാ മജിസ്ട്രേറ്റ്, എസ്പി, ഐജി എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റ പെൺകുട്ടിയെ കണ്ടിരുന്നു, ഇതിന് പിന്നാലെ കുറ്റവാളികളെ എത്രയും വേഗം പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനും നിർദേശം നൽകി. മരിച്ച നിലയിൽ കാണപ്പെട്ട നാലുവയസുകാരിയുടെ കഴുത്തിൽ പരിക്കേറ്റ പാടുകളുണ്ടായിരുന്നുവെന്നാണ് ഐജി രാജേഷ് കുമാർ അറിയിച്ചത്.

   Also Read-പ്രസവ വേദനയിൽ പുളഞ്ഞ യുവതിക്ക് പ്രേതബാധയെന്നാരോപിച്ച് മന്ത്രവാദം; ചികിത്സ ലഭിക്കാതെ 23കാരിക്ക് ദാരുണാന്ത്യം

   'രണ്ട് സഹോദരിമാരെ കാണാതായിരുന്നു.ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാളെ പരിക്കേറ്റ നിലയിലും. പരിക്കേറ്റ പെൺകുട്ടിയെ ചികിത്സയ്ക്കായി ബറേലി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ആ കുട്ടി ബോധം വീണ്ടെടുത്തതിനുശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളു. നിലവിൽ പ്രദേശത്തെ ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നിരവധി പേരെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. കുറ്റവാളികളെ ഉടൻ തന്നെ കണ്ടെത്തും'എസ്പി എസ് ആനന്ദ് വ്യക്തമാക്കി.
   Published by:Asha Sulfiker
   First published:
   )}