കുഴിച്ചിട്ട നിലയിൽ യുവാവിന്റെ മൃതദേഹം; ഭാര്യയും റിസോട്ട് മാനേജരും ഒളിവിൽ

പുത്തടി സ്വദേശി റിജോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

News18 Malayalam | news18-malayalam
Updated: November 7, 2019, 2:46 PM IST
  • Share this:
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോട്ടിന് സമീപമാണ് യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

പുത്തടി സ്വദേശി റിജോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റിസോട്ട് ജീവനക്കാരനാണ് മരിച്ച റിജോഷ്. പാതി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം റിജോഷിന്റേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.

also read:ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ

അതേസമയം റിജോഷിന്റെ ഭാര്യ ലിജി, റിസോട്ട് മാനേജർ വസീം എന്നിവരെ കാണാതായിട്ടുണ്ട്. ഇവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.

31ാം തീയതി മുതൽ റിജോഷിനെ കാണാതായിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.  തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍