നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കുകെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; കയ്യും കാലും ബന്ധിച്ച നിലയില്‍

    കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ചാക്കുകെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; കയ്യും കാലും ബന്ധിച്ച നിലയില്‍

    കിടക്ക വിരിയില്‍ പൊതിഞ്ഞു ചാക്കില്‍ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം.

    Crime News

    Crime News

    • Share this:
      കോയമ്പത്തൂര്‍: കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം(Dead Body) ചാക്കുകെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശരവണംപട്ടിക്ക് സമീപം ശിവാനന്ദപുരം സ്വദേശിയായ  പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ(Student) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 12നാണ് പെണ്‍കുട്ടിയെ കാണാതായത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നിലയില്‍ കണ്ട ചാക്കില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്.

      കയ്യും കാലും പുറകിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹം ഭാഗികമായി അഴുകിയ നിലയിലായിരുന്നു. രക്ഷിതാക്കള്‍ മൃതദേഹം മകളുടേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

      അമ്മയും സഹോദരിയും മുത്തശിയും ജോലിയ്ക്ക് പോയ സമയത്താണ് കുട്ടിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ പത്തര വരെ പെണ്‍കുട്ടിയെ കണ്ടവരുണ്ട്. കിടക്ക വിരിയില്‍ പൊതിഞ്ഞു ചാക്കില്‍ കുത്തിനിറച്ച നിലയിലായിരുന്നു മൃതദേഹം.

      Also Read-Thiruvalla Rape Case | മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം

      Death Penalty | പാകിസ്ഥാനില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; നാല് പേര്‍ക്ക് വധശിക്ഷ

      പാകിസ്ഥാനില്‍ (Pakistan) കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ Gang rape) നാല് പേര്‍ക്ക് വധശിക്ഷ (Death penalty). നസീര്‍ അഹമ്മദ്, മുഹമ്മദ് വസീം, ഉമര്‍ ഹയാത്ത്, ഫഖീര്‍ ഹുസൈന്‍ എന്നിവരെയാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷക്ക് വിധിച്ചത്.

      കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹവല്‍പുര്‍ ജില്ലയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കരുതെന്ന് മാതാപിതാക്കള്‍ അപേക്ഷിച്ചെങ്കിലും പ്രതികള്‍ ചെവിക്കൊണ്ടില്ല.

      അക്രമത്തിന് ശേഷം പ്രതികള്‍ മുങ്ങുകയായിരുന്നുവെന്ന് പ്രൊസിക്യൂഷന്‍ പറഞ്ഞു. അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി റാണാ അബ്ദുല്‍ ഹക്കീമാണ് ശിക്ഷ വിധിച്ചത്.
      Published by:Jayesh Krishnan
      First published: