നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ അധ്യാപികയെ 2 മാസത്തിനുശേഷം കണ്ടെത്തി പൊലീസ്

  കാമുകനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ അധ്യാപികയെ 2 മാസത്തിനുശേഷം കണ്ടെത്തി പൊലീസ്

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Last Updated :
  • Share this:
   തിരുവനന്തപുരം: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ സ്‌കൂള്‍ അധ്യാപികയെ രണ്ടു മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി. കണ്ണൂരിലെ തളിപ്പറമ്പിനല്‍ നിന്നാണ് പൊലീസ് യുവതിയെ പിടികൂടിയത്.

   ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനു പിന്നാലെ ട്രെയിനിനു മുന്നില്‍ ചാടിയ ഭര്‍ത്താവ് കാല്‍പാദം നഷ്ടപ്പെട്ട് ഇപ്പോഴും ചികിത്സയിലാണ്. ഇദ്ദേഹം നല്‍കിയ പരാതിയിലാണ് പൊലീസ് യുവതിയെ കണ്ണൂരില്‍ നിന്നും പിടികൂടിയത്.
   പതിവു പോലെ സ്‌കൂളില്‍ പോകാനിറങ്ങിയ യുവതി വൈകിട്ടായിട്ടും വീട്ടില്‍ മടങ്ങിയെത്തിയില്ല. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവ് പൊലീസിനെ സമീപിച്ചതും പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചതും.

   Also Read കുഞ്ഞിനെ ശ്രീജിത്ത് മൂന്നു തവണ ഭിത്തിയില്‍ അടിച്ചെന്ന് ഭാര്യയുടെ മൊഴി

   യുവതിയെയും കാമുകനെയും ഒളിച്ചോടാന്‍ സഹായിച്ച നഗരത്തിലെ ഓട്ടോ ഡ്രൈവറെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനൊപ്പം കണ്ണൂരില്‍ ഉണ്ടെന്നു മനസിലായത്. തളിപ്പറമ്പിലെ വാടക വീട്ടില്‍ നിന്നാണ് യുവതിയെ പൊലീസ് പടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചു.

   First published:
   )}