• HOME
  • »
  • NEWS
  • »
  • crime
  • »
  • 45 വയസുള്ള യുവതിയെ കാണാതായി; മൃതദേഹം കഷണങ്ങളാക്കി നദിക്കരയിൽ കുഴിച്ചിട്ട നിലയിൽ

45 വയസുള്ള യുവതിയെ കാണാതായി; മൃതദേഹം കഷണങ്ങളാക്കി നദിക്കരയിൽ കുഴിച്ചിട്ട നിലയിൽ

മൃതദേഹത്തിന്റെ ഭാഗങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
റാഞ്ചി: കഴിഞ്ഞ മാസം കാണാതായ നാൽപത്തിയഞ്ച് വയസുള്ള യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ആറു കഷണങ്ങളാക്കി നദിക്കരയിൽ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ജാർഖണ്ഡിലെ പകുർ ജില്ലയിലെ നദിക്കരയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഫെബ്രുവരി 24 മുതൽ കാണാതായ സോന മറാണ്ടിയുടെ മൃതദേഹമാണ് കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. അമ്രപാര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന രംഗതോലയ്ക്ക് സമീപമുള്ള ബൻസ്ലോയി നദിയുടെ കരയിലാണ് മൃതദേഹം കണ്ടെത്തിയത്. നദിക്കരയിൽ കാലിന്റെ ഒരു ഭാഗം കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോൾ തലയും മറ്റു ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.

ഒന്നരക്കോടിയുടെ വീട് തട്ടിയെടുക്കാൻ പ്രണയം നടിച്ച് കൊലപ്പെടുത്തി; അനന്തരവന്റെ ഭാര്യ ഉൾപ്പെടെയുള്ളവർ
അറസ്റ്റിൽ

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു; അപകടത്തിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള മനോജ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. കാലിന്റെ ഒരു ഭാഗം നദിക്കരയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് പൊലീസ് എത്തി പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. മൂന്നു മണിക്കൂറോളം പ്രദേശത്ത് പൊലീസ് കുഴിച്ചത്. മൂന്നു മണിക്കൂർ കുഴിച്ചു കഴിഞ്ഞപ്പോൾ യുവതിയുടെ തല, കൈ, കാലുകൾ തുടങ്ങി മൃതദേഹം ആറു കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.

തനിക്കെന്തെങ്കിലും സംഭവിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കേസെടുക്കണമെന്ന് സംവിധായകൻ
അലി അക്ബർ

യുവതിയെയും നവജാത ശിശുവിനെയും കൊണ്ടുപോയ ആംബുലൻസ് നടുറോഡിൽ ഉപേക്ഷിച്ച് ഡ്രൈവർ

ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഭട്ടികന്ദർ ഗ്രാമത്തിലെ മകൻ മനോജ് ഹൻസ്ഡയാണ് മൃതദേഹം തന്റെ അമ്മ സോനയുടേത് ആണെന്ന് തിരിച്ചറിഞ്ഞത്. ഫെബ്രുവരി 24 മുതൽ തന്റെ അമ്മയെ കാണാനില്ലെന്ന് മനോജ് മാർച്ച് മൂന്നിന് പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന്റെ ഭാഗങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Published by:Joys Joy
First published: