കൊല്ലം കൊട്ടാരക്കരയില്‍ 2 ദിവസം മുന്‍പ് കാണാതായ പതിനെട്ടുകാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലം സ്വദേശി വിഷ്ണുലാലാണ് മരിച്ചത്. കൊട്ടാരക്കര വല്ലത്ത് റബര്‍ തോട്ടത്തിനോട് ചേര്‍ന്നുളള പാറമടയിലെ കുളത്തിലാണ് വിഷ്ണുലാലിന്റെ മൃതദേഹം കണ്ടെത്തിയത്.
രണ്ടു ദിവസം മുന്‍പാണ് വിഷ്ണുലാല്‍ വീടു വിട്ടിറങ്ങിയത്. വിഷ്ണുലാലിനെതിരെ ഇവരുടെ ബന്ധവായ സ്ത്രീ ഒരാഴ്ച മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെ മരുന്നും മറ്റും കാണുന്നില്ലെന്നായിരുന്നു പരാതി. ഇതിന്റെ പേരില്‍ വിഷ്ണുവിന്റെ അച്ഛനില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടിയിരുന്നു.
ബന്ധുക്കള്‍ തമ്മിലുളള വിരോധത്തിന്റെ പേരിലുളള വ്യാജ പരാതിയാണ് വിഷ്ണുവിനെതിരെ ഉണ്ടായതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തെറ്റായ പരാതിയുടെ പേരില്‍ അച്ഛനെ പോലീസ് ചോദ്യംചെയ്തത് വിഷ്ണുലാലിന് മനോവിഷമമുണ്ടാക്കിയിരുന്നു.
മൊബൈല്‍ഫോണും പണവുമൊക്കെ വീട്ടില്‍ വച്ചിട്ടാണ് വിഷ്ണു വീട് വിട്ടിറങ്ങിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന് രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന് മനസിലാക്കി പോലീസില്‍ അറിയിക്കുകയായിരുന്നു. അച്ഛന് മകനും മാത്രമായിരുന്നു വീട്ടില്‍ താമസം.
പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച; 30,000 രൂപ നഷ്ടമായി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലം ശാസ്താംകോട്ടയില്‍ പള്ളിയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം.ശാസ്താംകോട്ട ആഞ്ഞിലിമൂട് സെന്റ് തോമസ് ലത്തീന്‍ കത്തോലിക്കാ പളളിയുടെ കുരിശടിയിലെ നേര്‍ച്ചപ്പെട്ടിയാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്നത് . ഏകദേശം 30,000 രുപയോളം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. പെട്ടിഓട്ടോറിക്ഷായില് വന്ന രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.
പുലര്‍ച്ചെ 1.35 ന് മോഷ്ടാക്കള്‍ എത്തിയെന്നാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. നേര്ച്ചപ്പെട്ടിയോട് ചേര്‍ത്ത് ഓട്ടോറിക്ഷാ നിര്‍ത്തിയ ശേഷം വഞ്ചി കുത്തിപ്പൊളിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. വണ്ടിയില്‍ മീന്‍കച്ചവടത്തിന് ഉപയോഗിക്കുന്ന മീന്പെട്ടിയും ഉണ്ടായിരുന്നു.മോഷ്ടാക്കള്‍ കുറച്ച് പണം വഞ്ചിയില്‍ തന്നെ ഉപേക്ഷിച്ചിരുന്നു.
ഏകദേശം മുപ്പതിനായിരം രൂപ നഷ്ടമായെന്ന് പളളി ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. സാധാരണ രണ്ട് മാസം കൂടുമ്പോഴാണ് പള്ളി കമ്മിറ്റി വഞ്ചി തുറന്ന് പണം എടുക്കുന്നത്. ശാസ്താംകോട്ട പൊലീസ് അന്വേഷണം തുടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.