കുപ്രസിദ്ധ മോഷ്ടാവ് മിഠായി ബഷീര്‍ എന്ന പേരാമ്പ്ര ബഷീര്‍ പിടിയില്‍. വാഹന മോഷണം, മാല പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ തിരൂര്‍ കല്പകഞ്ചേരി പോലീസാണ് പിടികൂടിയത്. വിവിധയിടങ്ങളില്‍ മോഷണം നടത്തി എറണാകുളം പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കൊപ്പം ഹോട്ടലില്‍ ജോലിചെയ്തുവരികയായിരുന്നു ഇയാള്‍.
പരപ്പനങ്ങാടിയില്‍ ബൈക്ക് മോഷണത്തിനും കല്‍പ്പകഞ്ചേരി, കൊളത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കുട്ടികളുടെ മാല പിടിച്ചുപറിച്ചതിനും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. കൊളത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ മറ്റൊരു പിടിച്ചുപറി നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
Also Read-200 രൂപ ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് ആലുവയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു
കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി ഷംസുദ്ദീന് എന്നയാളാണ് കളവുമുതലുകള്‍ വില്‍ക്കുന്നതിന് സഹായം ചെയ്തിരുന്നത് . ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ബഷീറിന്റെ ഒളിത്താവളം കണ്ടെത്തിയത്.
കുട്ടികളെ മിഠായി കാണിച്ച് അടുത്തുവിളിച്ച് മാല പൊട്ടിച്ചെടുക്കുന്നതാണ് ബഷീറിന്റെ രീതി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റും ഇരുവരും ചേര്‍ന്ന് നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നാലുമാസം മുന്‍പാണ് ബഷീര്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍നിന്ന് ഇറങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.