നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • MLA Slaps Man | അഭിവാദ്യം ചെയ്യാത്തതിന് അയല്‍ക്കാരനെ എംഎൽഎ മർദ്ദിച്ചു; പോലീസില്‍ പരാതി

  MLA Slaps Man | അഭിവാദ്യം ചെയ്യാത്തതിന് അയല്‍ക്കാരനെ എംഎൽഎ മർദ്ദിച്ചു; പോലീസില്‍ പരാതി

  എംഎല്‍എയ്ക്കെതിരെ ഐപിസി സെക്ഷന്‍ 341, 323, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചാര്‍മിനാര്‍ എഐഎംഐഎം എംഎല്‍എ (Charminar AIMIM MLA) മുംതാസ് അഹമ്മദ് ഖാന്‍ (Mumtaz Ahmed Khan) അയല്‍വാസിയെ (Neighbour) മര്‍ദ്ദിച്ചതായി പരാതി. ശനിയാഴ്ച രാത്രി പഞ്ച് മൊഹല്ലയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ (Police Station) പരാതി ലഭിച്ചു.

   പരാതിയില്‍ എംഎല്‍എയുടെ പേര് പരാമര്‍ശിക്കാതെ പരാതിക്കാരന്‍ ഗുലാം ഗൗസ് ജീലാനി (35) നല്‍കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ ഹുസൈനി ആലം പൊലീസ് കേസെടുത്തു. എംഎല്‍എയ്ക്കെതിരെ ഐപിസി സെക്ഷന്‍ 341, 323, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

   ശനിയാഴ്ച രാത്രി ചാര്‍മിനാര്‍ ബസ് സ്റ്റാന്‍ഡിലുള്ള വീടിന് പുറത്ത് ഇരിക്കുമ്പോള്‍ എംഎല്‍എ തന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറുമായി വന്ന് 10- 15 തവണ തല്ലുകയായിരുന്നുവെന്ന് ജീലാനി ആരോപിച്ചു. എംഎല്‍എയുടെ വീടിന് സമീപമാണ് താന്‍ താമസിക്കുന്നതെന്നും അഭിവാദ്യം ചെയ്യാത്തതിനാൽ പ്രകോപിതനായതിനെ തുടർന്നാണ് തല്ലിയെന്നും പരാതിക്കാരന്‍ പറഞ്ഞു. തന്നെ അഭിവാദ്യം ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കഴിഞ്ഞ 25 വര്‍ഷമായി എംഎല്‍എയായ തനിക്ക് എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്നും എംഎല്‍എ പറഞ്ഞതായി പരാതിയില്‍ പറയുന്നു. നേരത്തെയും എംഎല്‍എയുമായി തര്‍ക്കമുണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തില്‍ നിന്ന് ഭീഷണിയുണ്ടെന്നും ജീലാനി പറയുന്നു.

   Life term Jail | അശ്ലീലസംഭാഷണം എതിർത്തതിന് വീട്ടമ്മയെ വെട്ടിക്കൊന്ന കേസ്; അയൽവാസിക്ക് ജീവപര്യന്തം തടവ്

   ഞായറാഴ്ച പോലീസ് ജീലാനിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അതില്‍ മർദ്ദനമേറ്റതായി തെളിഞ്ഞിട്ടുണ്ട്. 'രോഗി കാഷ്വാലിറ്റിയില്‍ എത്തി. മുംതാസ് (എം.എല്‍.എ) 12.20 ന് ചാര്‍മിനാര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് മര്‍ദ്ദിച്ചു. ചെവിയുടെ ഇടതുവശത്തും താഴത്തെ താടിയെല്ലിലും മർദ്ദനമേറ്റു', ഒജിഎച്ച് നല്‍കിയ ഒപി ടിക്കറ്റില്‍ പറയുന്നു. ജീലാനിയുടെ മൊഴി സ്ഥിരീകരിക്കാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.

   സംഭവത്തിന് തൊട്ടുപിന്നാലെ, എംഎല്‍എ ഇയാളെ അടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. അതേസമയം, ആരോപണത്തോട് എംഎല്‍എ ഇതുവരെ പ്രതികരിച്ചില്ല. എംഎല്‍എയ്ക്കെതിരെ ഞങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവം അന്വേഷിക്കുകയാണെന്നും ഹുസൈനി ആലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി നരേഷ് കുമാര്‍ പറഞ്ഞു.

   ഏതാനും മാസം മുമ്പ് എംഎൽഎയുടെ മകനും ജീലാനിയുടെ സഹോദരന്‍ മന്നനും തമ്മില്‍ മൊബൈല്‍ ഫോണിനെ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായിരുന്നു. പിന്നീട് പ്രശ്‌നം രമ്യമായി പരിഹരിച്ചു. എന്നിരുന്നാലും, എഐഎംഐഎം എംഎല്‍എ അത്തരം ആരോപണങ്ങൾനിഷേധിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോള്‍ വിഷയം വിശദീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു.

   നേരത്തെ, വാരാന്ത്യ കര്‍ഫ്യൂ സമയത്ത് ബന്‍സ്വാരയില്‍ ഡ്യൂട്ടിയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബിളിനെ രാജസ്ഥാനിലെ കുശാല്‍ഗഡില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ റമില ഖാദിയ മര്‍ദ്ദിച്ചിരുന്നു. സംഭവത്തിനു പിന്നാലെ പൊലീസ് അവര്‍ക്കെതിരെ കേസെടുത്തു.

   Murder | നവജാത ശിശുവിനെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

   ഞായറാഴ്ച രാത്രി ഡ്യൂട്ടിക്കിടെ ബൈക്കിലെത്തിയ യുവാവിനെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര നാഥ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കോണ്‍സ്റ്റബിളിനോട് മോശമായി പെരുമാറുകയും ഉടന്‍ തന്നെ കുശാല്‍ഗഡ് എം.എല്‍.എയെ സംഭവസ്ഥലത്ത് വിളിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ എം.എല്‍.എ ഹെഡ് കോണ്‍സ്റ്റബിളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തല്ലുകയുമായിരുന്നു.
   Published by:Jayashankar AV
   First published:
   )}