• HOME
  • »
  • NEWS
  • »
  • crime
  • »
  • No.18 Hotel പോക്സോ കേസ് : ഗൂഢാലോചനയ്ക്ക് പിന്നിൽ ഒരു എം.എൽ.എയുടെ ഭാര്യയുൾപ്പെടെ 6 പേരെന്ന് അഞ്ജലി റിമ ദേവ്

No.18 Hotel പോക്സോ കേസ് : ഗൂഢാലോചനയ്ക്ക് പിന്നിൽ ഒരു എം.എൽ.എയുടെ ഭാര്യയുൾപ്പെടെ 6 പേരെന്ന് അഞ്ജലി റിമ ദേവ്

അഞ്ജലിയുടെ ആരോപണങ്ങൾ പരിശോധിക്കുമെന്നും, കുറ്റാരോപിതർ കുറ്റം നിഷേധിക്കുന്നത് സ്വാഭാവികമാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

Pocso case, Crime news,

Pocso case, Crime news,

  • Share this:
കൊച്ചി: നമ്പർ 18 പോക്സോ കേസിൽ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് അഞ്ജലി റിമ ദേവ് വീണ്ടും ഹാജരായത്. കേസിൽ അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം മൂന്നു മണിക്കൂറോളം ക്രൈംബ്രാഞ്ച് അഞ്ജലി റീമ ദേവിനെ ചോദ്യം ചെയ്തിരുന്നു. പിന്നീട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ഹാജരായിരുന്നില്ല. തുടർന്ന് മുൻകൂർ ജാമ്യം റദ്ദാക്കാൻ പോലീസ് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് അഞ്ജലി ചോദ്യം ചെയ്യലിനെത്തിയത്.

കേസിൽ തന്നെ കുടുക്കിയതാണെന്നും ഗൂഢാലോചനയ്ക്ക് പിന്നിൽ ഒരു എംഎൽഎയുടെ ഭാര്യയുൾപ്പെടെ ആറുപേരാണെന്നും അഞ്ജലി അന്വേഷണ സംഘത്തത്തോട് പറഞ്ഞു. കള്ളപ്പണ ഇടപാടുകാരുടെ പിന്തുണയോടെയാണ് പരാതിക്കാരി തനിക്കെതിരെ നീങ്ങുന്നത്. കേസിൽ റോയി വയലാട്ടുമായുള്ള വ്യക്തിപരവും, സാമ്പത്തികവുമായ പ്രശ്നങ്ങളാണ് പരാതിക്കാരിക്കുളളതെന്നും, ഇതിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും അഞ്ജലി അന്വേഷണ സംഘത്തോട് പറഞ്ഞു.

അഞ്ജലിയുടെ ആരോപണങ്ങൾ പരിശോധിക്കുമെന്നും, കുറ്റാരോപിതർ കുറ്റം നിഷേധിക്കുന്നത് സ്വാഭാവികമാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. അഞ്ജലി ഇപ്പോഴും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. നേരത്തെ ഒളിവിൽ കഴിഞ്ഞ വേളയിൽ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ സത്യം തെളിയിക്കേണ്ടത് തൻ്റെ കൂടി ആവശ്യമാണെന്നും, അതിനാൽ ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നുമായിരുന്നു അഞ്ജലി പറഞ്ഞിരുന്നത്.

സംഭവുമായി ബന്ധപ്പെട്ട്  കേസിൽ ഒന്നാം പ്രതി റോയി വയലാട്ടിനെയും, രണ്ടാം പ്രതി ഷൈജു തങ്കച്ചനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. റിമാൻ്റിൽ കഴിഞ്ഞ ഇരുവർക്കും പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു .വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിൽ ആണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. പ്രായപൂ‍ർ‍ത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്.

കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റിമാ ദേവ്. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്..

പീഡന പരാതി ഇങ്ങനെ
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്‍റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും  ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി.

റോയ് വയലാട്ടിന്‍റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വെച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും മൊഴി. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം.
Published by:Arun krishna
First published: