• HOME
  • »
  • NEWS
  • »
  • crime
  • »
  • ഗവർണർക്ക് പുല്ലുവില നൽകി മൊബൈൽ ലോൺ ആപ്പ്; തെലങ്കാന ഗവർണറുടെ ഫോട്ടോ മോർഫ് ചെയ്തു പ്രചരിപ്പിച്ചു

ഗവർണർക്ക് പുല്ലുവില നൽകി മൊബൈൽ ലോൺ ആപ്പ്; തെലങ്കാന ഗവർണറുടെ ഫോട്ടോ മോർഫ് ചെയ്തു പ്രചരിപ്പിച്ചു

തിരിച്ചടവ് മുടങ്ങിയതോടെ ആപ്പുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചെങ്കിലും ഗോപി ഇത് ഗൗരവമായി കരുതിയില്ല ഇതോടെ ആപ് സംഘം ലോണ്‍ എടുത്ത ഫോൺ ഹാക്ക് ചെയ്തു.

  • Share this:
ബിജെപി ഭാരവാഹിയെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതിന് പിന്നാലെ  വനിതാ ഗവർണറുടെ ഫോട്ടോ മോർഫ് ചെയ്തു പ്രചരിപ്പിച്ച് മൊബൈൽ  ലോണ്‍ ആപ് . തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷയും തെലങ്കാന ഗവർണറും പുതുച്ചേരി ലഫ്.ഗവർണറുമായ തമിഴിസൈ സൗന്ദര്‍രാജന്‍റെ ഫോട്ടോയാണ് വ്യാപകമായി പ്രചരിപ്പിച്ചത്. റോയൽ ക്യാഷ് ആപ് എന്ന ലോൺ ആപ്പിൽ നിന്നാണ് വായ്‌പ എടുത്തിരുന്നത്.

വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ ബിജെപി നേതാവിന്‍റെ ഫോൺ ഗാലറിയിലുണ്ടായിരുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ മോർഫ് ചെയ്തു പ്രചരിപ്പിച്ചത്.

Also Read- 'ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല': കേന്ദ്രത്തിനെതിരെ കേരളവും തമിഴ്നാടും

ബിജെപി ചെന്നൈ മുൻ ജില്ലാ ഭാരവാഹി ഗോപി എന്നയാൾ മാസങ്ങൾക്കു മുൻപ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ആപ്പുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചെങ്കിലും ഗോപി ഇത് ഗൗരവമായി കരുതിയില്ല ഇതോടെ ആപ് സംഘം ലോണ്‍ എടുത്ത ഫോൺ ഹാക്ക് ചെയ്തു.

ഗാലറിയിലുണ്ടായിരുന്ന തമിഴിസൈ സൗന്ദര്‍രാജന്‍റെ  അടക്കം മുഴുവൻ സ്ത്രീകളുടെയും ഫോട്ടോകൾ കമ്പനി ചോർത്തിയെടുത്തു. ഗോപിയും തമിഴിസൈയും ഒരുമിച്ചുനിൽക്കുന്ന ചിത്രമാണ് സംഘം വികലമാക്കി പ്രചരിപ്പിച്ചത്. തുടർന്ന് ഇയാളുടെ ഫോണിലുള്ള എല്ലാ നമ്പറുകളിലേക്കും ഈ ചിത്രം അയച്ചു കൊടുക്കുകയും ചെയ്തു.
Published by:Arun krishna
First published: