നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം; അഞ്ചു ലക്ഷം രൂപയുടെ നഷ്ടം

  മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം; അഞ്ചു ലക്ഷം രൂപയുടെ നഷ്ടം

  മൊബൈല്‍ കടയുടെ മുന്‍വശത്തെ ഷട്ടര്‍ വലിച്ച് ഇളക്കിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്

  Image Credits: Shutterstock/Representative

  Image Credits: Shutterstock/Representative

  • Share this:
   എറണാകുളം: പെരുമ്പാവൂരില്‍ മൈബൈല്‍ കട കുത്തിത്തുറന്ന് മോഷണം. അമ്പലച്ചിറയ്ക്ക് എതിര്‍വശത്തുള്ള രസ്‌ന മൊബൈല്‍സിലാണ് മോഷണം നടന്നത്. പുതിയ മൊബൈല്‍ ഫോണുകളും സര്‍വീസിനായി കൊണ്ടുവന്ന ഫോണുകളും പെന്‍ഡ്രൈവുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

   പെരുമ്പാവൂര്‍ സ്വദേശി റെനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മൊബൈല്‍ കടയുടെ മുന്‍വശത്തെ ഷട്ടര്‍ വലിച്ച് ഇളക്കിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

   Omicron| 'ഒമിക്രോൺ എല്ലാവരേയും കൊല്ലും'; ഭാര്യയേയും രണ്ട് മക്കളേയും കൊന്ന ഡോക്ടറുടെ കത്ത്

   കോവിഡ് 19 (Covid 19) ഒമിക്രോൺ (Omicron)വകഭേദത്തെ കുറിച്ചുള്ള പേടി മൂലം ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഡോക്ടർ(Doctor). ഉത്തർപ്രദേശിലെ ( Uttar Pradesh)കാൺപൂരിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിലാണ്.

   ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭയമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടറുടെ ഡയറിയിൽ ഇതുസംബന്ധിച്ച് എഴുതിവെച്ചിട്ടുണ്ട്. ഒമിക്രോൺ എല്ലാവരേയും കൊല്ലുമെന്നും തന്റെ അശ്രദ്ധ മൂലം രക്ഷപ്പെടാനാകാത്ത അവസ്ഥയിൽ എത്തിപ്പെട്ടെന്നുമാണ് ഡയറിയിൽ എഴുതിയിരിക്കുന്നത്.

   കാൺപൂരിലെ ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവിയായ ഡോ. സുശീൽ കുമാറാണ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയത്. ഇയാളുടെ നാൽപ്പത്തിയഞ്ചുകാരിയായ ഭാര്യ, പതിനെട്ടും 15 പ്രായമുള്ള മകനും മകളും എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം സഹോദരന് പൊലീസിനെ വിളിക്കാൻ മെസേജ് അയക്കുകയായിരുന്നു. പൊലീസും സഹോദരനും സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് ഇയാൾ രക്ഷപ്പെടുകയും ചെയ്തു.

   വീടിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി. സംഭവ സ്ഥലത്തു നിന്നും രക്തത്തിൽ പുരണ്ട ചുറ്റികയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്.

   Also Read-Murder| മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവം; നിർണായകമായത് അജ്ഞാത സന്ദേശം

   'ഭേദമാക്കാനാകാത്ത അസുഖ'ത്തെ കുറിച്ചും ഡോക്ടറുടെ ഡയറിയിൽ പരാമർശിക്കുന്നുണ്ട്. കുടുംബത്തെ പ്രതിസന്ധിയിലാക്കി ഉപേക്ഷിക്കാൻ കഴിയില്ലെന്നും അതിനാൽ എല്ലാവരേയും സ്വതന്ത്രരാക്കുന്നുവെന്നുമാണ് ഇയാൾ ഡയറിയിൽ എഴുതിയിരിക്കുന്നത്.

   ഡയറിയിലേത് ആത്മഹത്യാകുറിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഡോക്ടറും ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. ഗംഗാ നദിയിൽ പൊലീസ് പരിശോധന നടത്തി. ഗംഗയുടെ രണ്ട് തീരങ്ങളിൽ നിന്നായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഡോക്ടറുടേതാണോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
   Published by:Jayesh Krishnan
   First published: