നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പണം കൊടുത്ത് പണി വാങ്ങി; ചെറായിലെ മൊബൈല്‍ മോഷണക്കേസിൽ ട്വിസ്റ്റ്‌

  പണം കൊടുത്ത് പണി വാങ്ങി; ചെറായിലെ മൊബൈല്‍ മോഷണക്കേസിൽ ട്വിസ്റ്റ്‌

  19000 രൂപയുടെ മോഷണമുതലായ ഫോണ്‍ 3000 രൂപയ്ക്കാണ് കച്ചവടമാക്കിയത്‌

  പ്രതീകാത്മക ചിത്രം
കടപ്പാട്: itprotoday

  പ്രതീകാത്മക ചിത്രം കടപ്പാട്: itprotoday

  • Share this:
   പല തരം മോഷണങ്ങളും മോഷണശ്രമങ്ങളും നമ്മള്‍ ദിനം പ്രതി അറിയുന്നതാണ്. എന്നാൽ ചെറായിൽ നടന്ന ഫോൺ കേസിൽ മോഷണ മുതൽ വിറ്റ കടക്കാരൻ വരെ കുടുങ്ങി. ഫോണ്‍ മോഷ്ടിച്ച യുവാക്കളും കച്ചവടം ചെയ്യനായി അത് മോഷണമുതല്‍ ആണെന്നറിഞ്ഞും വാങ്ങിയ യുവാവുമാണ്  പിടിയിലായത്.

   19000 രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് കളമശ്ശേരി കൈപ്പടമുകള്‍ പുതുശ്ശേരി അശ്വിന്‍ (19), ആലുവ എല്‍എഡി ലക്ഷിമിലാസം ആരോമല്‍ എന്നിവര്‍ മോഷ്ടിച്ചു കടന്ന് കളഞ്ഞത്. ചെറായി ബീച്ച് റോഡില്‍ വച്ച് സമീപവാസിയായ അറുകാട് അര്‍ജുന്‍ സന്തോഷിന്റെ ഫോണ്‍ ഒരാളെ അത്യാവശ്യമായി വിളിക്കാനുണ്ടെന്ന് പറഞ്ഞ് വാങ്ങിയ ശേഷംഇവര്‍ സ്ഥലം വിടുകയായിരുന്നു.

   അതിന് ശേഷം എറണാകുളത്തെ മൊബൈല്‍ ഫോണ്‍ ജീവനക്കാരനായ അടിമാലി നെല്ലിക്കുന്ന് കുമ്പന്‍പാറ ജീമോന്‍ സെബാസ്റ്റിയന്‍ മോഷ്ടിച്ച െൈമബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നു. 3000 രൂപയ്ക്കാണ് ഇയാള്‍ ഫോണ്‍ വാങ്ങിയത്. ഫോണ്‍ പോലീസ് കണ്ടെടുത്തു.

   ഈ മാസം 10നാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു. ബൈക്കിന്റെ നിറം, ക്യാമറ ദൃശ്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയുടെ തുടക്കത്തില്‍ തന്നെ യുവാക്കളെ പോലഈസ് തിരിച്ചറിഞ്ഞിരുന്നു. മുനമ്പം ഇന്‍സ്‌പെക്ടര്‍ എ.എല്‍ യേശുദാസ്, എസ് ഐ കെ.എസ്.ശ്യാംകുമാര്‍ എന്നിലരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

   Also Read - മൂന്ന് മാസത്തോളം ഹോട്ടലിൽ താമസിച്ച് മൂന്നു ലക്ഷം രൂപ താമസചെലവ് കൊടുക്കാതെ കടന്നുകളഞ്ഞ തട്ടിപ്പുകാരൻ പിടിയിൽ

   പത്തനംതിട്ട: ആഡംബര ഹോട്ടലിൽ താമസിച്ച് വാടക കൊടുക്കാതെ കബളിപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ കരയിൽ മനു ഭവനിൽ മനുമോഹൻ (29) ആണ് പിടിയിലായത്. കട്ടപ്പന ഡിവൈ എസ് പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഗോവയിലെ കലാംഗട്ടെയിൽ നിന്നും യുവാവിനെ അറസ്റ്റ് ചെയ്തത്.

   കുമളി അണക്കരയിലെ ആഡംബര ഹോട്ടലിൽ 2020 ഡിസംബർ മാസം 18 മുതൽ 2021 മാർച്ച് 9 വരെ കുടുംബസമേതം താമസിച്ച വകയിലും ഭക്ഷണം കഴിച്ച വകയിലും കൊടുക്കുവാനുണ്ടായിരുന്ന 3,17,000 രൂപ കൊടുക്കാതെ ഹോട്ടലിൽ നിന്നും മുങ്ങിയ പ്രതി ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ആക്കി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഗോവയിൽ ആഡംബര ഹോട്ടലിൽ താമസിച്ചു വരവേയാണ് പ്രതി മനുവിനെ അറസ്റ്റ് ചെയ്തത്. പ്രതി സമാന രീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

   പ്രതി മനുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ എറണാകുളം ജില്ലയിലെ മുനമ്പം സ്റ്റേഷനിലും തോപ്പുംപടി സ്റ്റേഷനിലും തിരുവല്ല സ്റ്റേഷനിലും ഇയാൾക്കെതിരെ സമാനരീതിയിലുള്ള കേസുകൾ നിലനിൽക്കുന്നതായി പൊലീസ് കണ്ടെത്തി.

   എറണാകുളത്തെ ഉജ്ജീവൻ ബാങ്കിൽ നിന്നും 5 ലക്ഷം രൂപയുടെ വായ്പ ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞു മുനമ്പം സ്വദേശിയുടെ കൈയിൽ നിന്ന് പണം പറ്റുകയും പരാതിക്കാരന്റെ പരിചയക്കാരിൽ നിന്നും ലോൺ ശരിയാക്കുന്നതിനുള്ള പ്രോസസിംഗ് ഫീസ് ആയിട്ടും തുക കൈപ്പറ്റി മുങ്ങുകയായിരുന്നു. വഞ്ചനാ കേസാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിലെ പരാതിക്കാരൻ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.
   Published by:Karthika M
   First published:
   )}