15 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ കൊള്ളസംഘം തട്ടിയെടുത്തു; കവർച്ച ലോറി തടഞ്ഞുനിർത്തി

ട്രക്കില്‍ കൊണ്ടു പോവുകയായിരുന്ന റെഡ് മി കമ്പനിയുടെ മൊബൈൽ ഫോണുകളാണ് കവര്‍ന്നത്

News18 Malayalam
Updated: October 21, 2020, 6:24 PM IST
15 കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ കൊള്ളസംഘം തട്ടിയെടുത്തു; കവർച്ച ലോറി തടഞ്ഞുനിർത്തി
Mobile phones worth Rs 15 crore stolen
  • Share this:
ചെന്നൈ: തമിഴ്നാട്ടില്‍ പട്ടാപ്പകല്‍ സിനിമ സ്റ്റൈൽ കൊള്ള. ട്രക്കില്‍ കൊണ്ടു പോവുകയായിരുന്ന റെഡ് മി കമ്പനിയുടെ മൊബൈൽ ഫോണുകളാണ് കവര്‍ന്നത്. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ദേശീയ പാതയിലായിരുന്നു സംഭവം. 14,500 മൊബൈൽ ഫോണുകൾ കണ്ടെയ്നറിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഏകദേശം 15 കോടിയോളം രൂപയുടെ മൊബൈല്‍ ഫോണുകളാണ് കൊളളയടിച്ചതെന്നാണ് വിവരം. കൊളളക്കാര്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കൊളളക്കാരെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.

Also Read Viral Video വിമാനത്തില്‍ മാസ്‌ക് ധരിക്കാതെ പ്രവേശിച്ചു; ചോദ്യം ചെയ്ത ജീവനക്കാരുടെ മുഖത്ത് യുവതി തുപ്പി

ദേശീയപാതയിലൂടെ വന്ന ട്രക്ക് തടഞ്ഞ കൊളളസംഘം ഉളളിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാരെ മര്‍ദ്ദിച്ചവശരാക്കി. ഇതിന് ശേഷമാണ് മൊബൈല്‍ ഫോണുകള്‍ കവർന്നത്. മര്‍ദ്ദനമേറ്റ് അവശരായ ഡ്രൈവര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈയില്‍ നിന്നും മുംബയിലേക്ക് കൊണ്ടുപോവുകയായിരുന്ന മൊബൈല്‍ ഫോണുകളാണ് കവർച്ച ചെയ്തത്.
Published by: user_49
First published: October 21, 2020, 6:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading