നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്: പ്രതികള്‍ ഒളിവില്‍ ; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

  ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്: പ്രതികള്‍ ഒളിവില്‍ ; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

  ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് യുവതിയെ ലോഡ്ജ് മുറിയില്‍ വച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: കാക്കനാട് ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ ഒളിവില്‍.

   ലോഡ്ജ് ഉടമയായ സ്ത്രി ഉള്‍പ്പെടെ കേസിലെ മൂന്ന് പ്രതികളാണ് ഒഴിവില്‍. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി സലിംകുമാറിനെ പോലീസ് പിടികൂടിയിരുന്നു. കേസിലെ മറ്റ് പ്രതികളായ അജ്മല്‍, ഷമീറും ലോഡ്ജിന്റെ ഉടമയായ സ്ത്രീയുമാണ് ഒളിവില്‍പോയത് ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു.

   ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് യുവതിയെ ലോഡ്ജ് മുറിയില്‍ വച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. മലപ്പുറം സ്വദേശിനിയായ മോഡലാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

   യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോള്‍ മുന്‍ പരിചയക്കാരനായ സലിംകുമാര്‍ ഇടച്ചിറയിലെ ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കുകയായിരുന്നു. ശേഷം ലാഡ്ജ് ഉയമയുടെ കൂടി സഹായത്തോടെ മരക്ക് മരുന്ന് നല്‍കി പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു.

   പീഡനത്തിന്റെ ദ്യശ്യങ്ങൾ കാണിച്ച്  പ്രതികൾ പിന്നീടും  യുവതിയെ പീഡിപ്പച്ചതായി പോലീന് നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ അടക്കം ചുമത്തിയാണ് ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്തിരിക്കുന്നത്.

   ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെതിരെ പീഡന ശ്രമം; എക്സൈസ് ഓഫീസർക്കെതിരെ കേസ്

   ബസ് യാത്രയ്ക്കിടെ സ്കൂൾ വിദ്യാർത്ഥിയായ പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്‌സൈസ് ഓഫിസർക്കെതിരെ കേസെടുത്തു. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെ എൻ പുതൂരിൽ ഡിസ്റ്റലറീസിലെ സിവിൽ എക്‌സൈസ് ഓഫിസർ ജയപ്രകാശിന് (50) എതിരെയാണ് വാളയാർ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തന്നെ പ്രതി ഒളിവിൽ പോയി.

   ബസ് യാത്രയ്ക്കിടെ അടുത്തു വന്നിരുന്ന ഇയാൾ ഉപദ്രവിച്ചെന്നും ബസിൽ നിന്ന് ഇറങ്ങിയ ശേഷം പിന്തുടർന്നെങ്കിലും അടുത്തുള്ള ഹോട്ടലിൽ കയറി രക്ഷപ്പെട്ടെന്നുമാണു കുട്ടി പൊലീസിന് നൽകിയ മൊഴി. കുട്ടിയെ കൗൺസിലിങ്ങിനു വിധേയനാക്കി. ഇയാൾക്കെതിരെ സമായനായ പരാതികൾ നേരത്തേയും ഉയർന്നിരുന്നതായി പൊലീസ് പറയുന്നു. ഒറ്റപ്പാലത്തും കൊല്ലത്തും സമാനമായ രണ്ട് സംഭവങ്ങളുണ്ടായെങ്കിലും പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിരുന്നില്ലെന്ന് വാളയാർ പൊലീസ് അറിയിച്ചു.
   Published by:Jayashankar AV
   First published:
   )}