• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Breaking:മോഹനൻ വൈദ്യർ അറസ്റ്റിൽ

ചികിത്സ പിഴവിൽ കുട്ടി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യർ അറസ്റ്റിൽ.

News18 Malayalam | news18-malayalam
Updated: October 26, 2019, 7:10 PM IST
Breaking:മോഹനൻ വൈദ്യർ അറസ്റ്റിൽ
mohanan vaidhyar
  • Share this:
കായംകുളം: ചികിത്സ പിഴവിൽ കുട്ടി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യർ അറസ്റ്റിൽ. കായംകുളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചികിത്സ പിഴവ് മൂലം കുട്ടി മരിച്ചതിന് പിന്നാലെ ഇയാൾക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

also read:മരുന്നുകളോട് പ്രതികരിക്കുന്നു; വി.എസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ചികിത്സക്കിടെ ഒന്നരവയസ്സുകാരി മരിച്ച സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

പ്രൊപ്പിയോണിക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനൻ വൈദ്യരുടെ അശാസ്ത്രീയ ചികിത്സകൊണ്ടാണ് മരിച്ചതെന്നായിരുന്നു പരാതി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 26, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍