സായി പരിശീലകനെതിരെ ലൈംഗികാരോപണ പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

മുൻ വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്ന നിലപാടിലാണ് പരിശീലകൻ.

News18 Malayalam | news18-malayalam
Updated: February 29, 2020, 6:48 PM IST
സായി പരിശീലകനെതിരെ ലൈംഗികാരോപണ പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
News18
  • Share this:
ആലപ്പുഴ: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി) ആലപ്പുഴ പരിശീലന കേന്ദ്രത്തിലെ അധ്യാപകനെതിരെ ലൈംഗീകാരോപണ പരാതി. സായിയിൽ പരീശലനം നേടിക്കൊണ്ടിരിക്കുന്ന വിദ്യാർഥിയുടെ മാതാവും ഇന്ത്യൻ കായിക താരവുമായ യുവതിയാണ് പരാതി നൽകിയത് . സംഭവത്തിൽ സായി അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചു. അതേസമയം മുൻ വൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നും അപകീർത്തിപ്പെടുത്തിയതിനു കോടതിയെ സമീപിക്കുമെന്നും  പരിശീലകൻ വ്യക്തമാക്കി .

ദ്രോണാചാര്യ അവാർഡ് ജേതാവ് കൂടിയായ കായിക അധ്യാപകനെതിരെയാണ് ലൈംഗീകാരോപണ പരാതി ഉയർന്നിരിക്കുന്നത്. മകൾക്ക് മികച്ച പരിശീലനവും കായിക രംഗത്തു നേട്ടവും ഉണ്ടാകണമെങ്കിൽ പരിശീലകന് ശാരീരികമായി വഴങ്ങണമെന്ന് കോച്ച് ആവശ്യപ്പട്ടതായി കായികതാരം കൂടിയായ മാതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. അമ്മ പ്രതികരിക്കാതായതോടെ ഫോൺ അറ്റൻഡ് ചെയ്യണമെന്ന ആവശ്യവുമായി കോച്ച് കുട്ടിയെ സമീപിച്ചു.

പരിശീലന ശേഷം വിദ്യാർഥിയെ നിരന്തരം അരികിൽ വിളിച്ചു അമ്മയോട് ഫോൺ എടുക്കാൻ പറയണമെന്ന്  നിർദേശിച്ചെന്നും പരാതി വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ വിദ്യാർഥിയെ പുറത്താക്കാൻ ശ്രമം തുടങ്ങി. മാനസിക പീഡനം സഹിക്കാനാകാതെ സായി അധികൃതരെയും പൊലീസിനെയും സമീപിച്ചു .വിഷയത്തിൽ സായി അന്വേഷണം പുരോഗമിക്കുകയാണ്. ഫോൺ സംഭാഷണം അടക്കമുള്ള തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.

Also Read ഒരാഴ്ചയായി ക്ലാസിൽ വന്നില്ല; ശകാരിച്ച അധ്യാപികയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് ലൈംഗിക പീഡനത്തിനിരയായ അഞ്ചുവയസ്സുകാരി

 
First published: February 29, 2020, 6:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading