• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

SHOCKING: പിന്നാലെയെത്തി ശല്യം ചെയ്തു; എതിർത്തപ്പോൾ തലയിലൂടെ ബൈക്ക് കയറ്റിയിറക്കി; പ്ലസ് വൺ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

തലയോട്ടി തകർന്ന് ആറുദിവസം ആശുപത്രിയിൽ കിടന്നശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്

news18
Updated: August 18, 2019, 12:31 PM IST
SHOCKING: പിന്നാലെയെത്തി ശല്യം ചെയ്തു; എതിർത്തപ്പോൾ തലയിലൂടെ ബൈക്ക് കയറ്റിയിറക്കി; പ്ലസ് വൺ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
News 18
news18
Updated: August 18, 2019, 12:31 PM IST
ലഖ്നൗ: ഉന്നാവോ ബലാത്സംഗം, കാൺപൂരിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ആത്മഹത്യ ചെയ്ത സംഭവം എന്നിവ കൊണ്ടൊന്നും ഉത്തർപ്രദേശിലെ പൊലീസ് പാഠം പഠിച്ചില്ല. സമാനമായ കേസുകളിൽ പൊലീസ് പുലർത്തുന്ന നിസംഗ മനോഭാവം തുടരുകയാണെന്ന് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ സംഭവം. പട്ടാപ്പകൽ പൂവാല സംഘം തലയിലൂടെ ബൈക്ക് കയറ്റിയിറക്കിയ പ്ലസ് വണ്‍ വിദ്യാർഥിനി കൊല്ലപ്പെട്ടു. തലയോട്ടി തകർന്ന് ആറുദിവസം ആശുപത്രിയിൽ കിടന്നശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. നാലുദിവസം ഒന്നും ചെയ്യാതിരുന്ന പൊലീസ് പ്രതിഷേധം ശക്തമായതോടെയാണ് കേസെടുക്കാൻ തയാറായത്. സംഭവത്തിൽ  പ്രായപൂർത്തിയാക്കാത്ത മൂന്നു പ്രതികളെയും ജുവനൈൽ ഹോമിലാക്കി.

സുൽത്താൻപൂരിലെ ലംബ്വ പ്രദേശത്ത് ആഗസ്റ്റ് എട്ടിനാണ് സംഭവം നടന്നത്. സ്കൂൾ വിട്ടശേഷം സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. പിന്നാലെ ബൈക്കിലെത്തിയ മൂന്നംഗ സംഘം പെണ്‍കുട്ടിയെ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചു. പെൺകുട്ടി നിലവിളിച്ചതോടെ സമീപവാസികൾ ഓടിയെത്തി. ഇതോടെ പൂവാലന്മാർ ബൈക്കുമായി മുങ്ങി. പെൺകുട്ടി സൈക്കിളിൽ 500 മീറ്റർ പിന്നിട്ടതോടെ ബൈക്ക് സംഘം വീണ്ടുമെത്തി. ഇത്തവണ കുട്ടിയെ നിരത്തിലേക്ക്  തള്ളിയിട്ടശേഷം ബൈക്ക് തലയിലൂടെ കയറ്റി ഇറക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സമീപവാസികൾ‌ ആശുപത്രിയിൽ എത്തിച്ചു.

കേസുമായി ബന്ധപ്പെട്ട എഫ്ഐആർ രജിസ്റ്റർ ചെയ്യാന്‍ ആവശ്യപ്പെട്ട് പലതവണ സ്റ്റേഷൻ കയറിയിറങ്ങിയെങ്കിലും ലംബ്വ സ്റ്റേഷൻ ഓഫീസർ കേസെടുക്കാൻ തയാറായില്ലെന്ന് പെൺകുട്ടിയുടെ മുത്തച്ഛൻ പറയുന്നു. ഓഗസ്റ്റ് 11ന് പെൺകുട്ടിയുടെ നില വഷളായതോടെ ലഖ്നൗവിലെ കെഎജിഎംയു ട്രോമ സെന്ററിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർ ചികിത്സിക്കാൻ തയാറായില്ല. അവിടെ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. അവിടെ വെച്ച് ഓഗസ്റ്റ് 14ന് കുട്ടി മരിച്ചു. പെൺകുട്ടിയുടെ നില വഷളാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ഓഗസ്റ്റ് 11ന് പൊലീസ് കേസെടുക്കാനെങ്കിലും തയാറായത്.

First published: August 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...