• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO | മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ചു; അധ്യാപകനും മുതിര്‍ന്ന വിദ്യാര്‍ഥിയും അറസ്റ്റില്‍

POCSO | മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ചു; അധ്യാപകനും മുതിര്‍ന്ന വിദ്യാര്‍ഥിയും അറസ്റ്റില്‍

സംഭവത്തില്‍ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മൂന്ന് കേസും അബ്ദുള്‍ റഷീദിനെതിരെയാണ്.

  • Share this:
    കണ്ണൂര്‍: മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. അധ്യാപകന്‍ മട്ടന്നൂര്‍ ചാവശ്ശേരി പൊറോറ സ്വദേശി അബ്ദുള്‍റഷീദ് (46), മുതിര്‍ന്ന വിദ്യാര്‍ഥി കാസര്‍കോട് ഉപ്പളയിലെ മുഹമ്മദ് ബിലാല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

    മൂന്ന് വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മൂന്ന് കേസും അബ്ദുള്‍ റഷീദിനെതിരെയാണ്. പാനൂര്‍ സി.ഐ. എം.പി.ആസാദ്, ലതീഷ്, മനോഹരന്‍, രാജീവന്‍ ഒതയോത്ത്, സുനില്‍കുമാര്‍, ഷാജു, രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

    Also Read-Kannur | ക്ഷേത്ര ജീവനക്കാരനെ കൊടുവാള്‍ കൊണ്ട് വെട്ടി; RSS പ്രവര്‍ത്തകരടക്കം മൂന്നു പേര്‍ അറസ്റ്റില്‍

    Suspension |പോലീസുകാരുടെ കാറിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്; കാറില്‍ മദ്യക്കുപ്പികള്‍; അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍

    കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയനിലെ അഞ്ച് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് നടപടി. പോലീസുകാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റിരുന്നു. അപകടമുണ്ടായ ശേഷം നിര്‍ത്താതെ പോയ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.

    എന്‍.കെ. രമേശന്‍, ടി.ആര്‍. രജീഷ്, ടി.ആര്‍. പ്രജീഷ്, കെ. സന്ദീപ്, വി.കെ. സായൂജ്, ശ്യാം കൃഷ്ണന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. പറശ്ശിനിക്കടവ് ഭാഗത്തേക്ക് കഴിഞ്ഞ ദിവസം യാത്ര നടത്തുന്നതിനിടെ എതിര്‍വശത്ത് നിന്ന് വന്ന ബൈക്കില്‍ ഇവരുടെ കാറിടിച്ചു. ബൈക്ക് യാത്രികര്‍ റോഡില്‍ വീണു കിടന്നിട്ടും ഇവര്‍ കാര്‍ നിര്‍ത്തുകയോ വൈദ്യസഹായം ലഭ്യമാക്കുകയോ ചെയ്തില്ല. പകരം കാറുമായി കടന്നുകളയുകയായിരുന്നു.

    Also read-Arjun Aayanki | അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ; സ്ഥിരം കുറ്റവാളിയെന്ന് റിപ്പോര്‍ട്ട്; കണ്ണൂരില്‍നിന്ന് നാടുകടത്തും

    പിന്നീട് നാട്ടുകാര്‍ ഇവരെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. ഒളിപ്പിച്ചുവെച്ച കാറില്‍ നിന്ന് നാട്ടുകാര്‍ മദ്യക്കുപ്പികളും മറ്റും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് കേസ് മൂടിവെയ്ക്കാനുള്ള ശ്രമവും പോലീസുകാര്‍ നടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടത്തല്‍.
    Published by:Jayesh Krishnan
    First published: