നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 15 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച് അമ്മ; ഭർത്താവ് സ്ഥാപിച്ച സിസിടിവിയിൽ കുടുങ്ങി

  15 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച് അമ്മ; ഭർത്താവ് സ്ഥാപിച്ച സിസിടിവിയിൽ കുടുങ്ങി

  അതേസമയം ഭർത്താവിന്റെ ആരോപണങ്ങൾ യുവതി നിഷേധിച്ചു. പകരം ഭർത്താവും ബന്ധുക്കളും ചേർന്നു തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഭുവനേശ്വർ: 15 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറലായി. ഭർത്താവ് സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് കുഞ്ഞിനെ മർദ്ദിക്കുന്ന സത്രീയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഒഡീഷയിലെ പുരി ജില്ലയിലെ ഗോപ് ഗ്രാമത്തിലാണ് സംഭവം.

   കുട്ടിയെ ഭാര്യ മർദ്ദിക്കുന്നത് സ്ഥിരമായതോടെയാണ് വീടിനുള്ളിൽ യുവാവ് സിസിടിവി സ്ഥാപിച്ചത്. കുട്ടിയെ മാത്രമല്ല, തന്‍റെ മാതാപിതാക്കളെയും ഭാര്യ മർദ്ദിക്കാറുണ്ടെന്ന് ഇയാൾ പറഞ്ഞു. കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഇയാൾ പങ്കുവെക്കുകയും ചെയ്തു.

   യുവാവിന്‍റെ പരാതിയിൽ ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് യുവതിയെ പൊലീസ് പിടികൂടിയത്.

   അതേസമയം ഭർത്താവിന്റെ ആരോപണങ്ങൾ യുവതി നിഷേധിച്ചു. പകരം ഭർത്താവും ബന്ധുക്കളും ചേർന്നു തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു. തനിക്ക് കഴിക്കാൻ ഭക്ഷണം പോലും ഭർത്താവിന്‍റെ വീട്ടുകാർ നൽകാറില്ലെന്ന് യുവതി പറഞ്ഞു.
   You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
   ഭർത്താവിന്‍റെ വീട്ടിൽ ശാരീരികമായും മാസനികമായി പീഡനം നേരിട്ടുവരികയായിരുന്നു താനെന്ന് യുവതി പറഞ്ഞു. നിരന്തരം ആക്രമിക്കപ്പെട്ടതോടെയാണ് ദേഷ്യം തീർക്കാൻ താൻ കുട്ടിയെ മർദ്ദിച്ചതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഇവരെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
   Published by:Anuraj GR
   First published:
   )}