• HOME
  • »
  • NEWS
  • »
  • crime
  • »
  • 50 കോടിയുടെ മണിച്ചെയിൻ തട്ടിപ്പ്; സംഘത്തലവൻ രതീഷ് ചന്ദ്ര കൊണ്ടോട്ടി പോലീസിൻ്റെ പിടിയിൽ

50 കോടിയുടെ മണിച്ചെയിൻ തട്ടിപ്പ്; സംഘത്തലവൻ രതീഷ് ചന്ദ്ര കൊണ്ടോട്ടി പോലീസിൻ്റെ പിടിയിൽ

തട്ടിപ്പ് സംഘത്തിലെ മുഖ്യ കണ്ണി തൃശൂർ തലോർ സ്വദേശി ഊട്ടോളി ബാബു എന്ന മീശ ബാബുവിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.  

  • Last Updated :
  • Share this:
മണിചെയിൻ മോഡലിൽ ,കേരളത്തിലെ  വിവിധ ജില്ലകളിലും തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തി കോടികൾ തട്ടിയ തട്ടിപ്പു സംഘത്തിൻ്റെ തലവൻ പിടിയിൽ .  പാലക്കാട്  പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്ര (43) യാണ് പിടിയിലായത്. തട്ടിപ്പ് സംഘത്തിലെ മുഖ്യ കണ്ണി തൃശൂർ തലോർ സ്വദേശി ഊട്ടോളി ബാബു എന്ന മീശ ബാബുവിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.  കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രി ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ജൂൺ 13 ന് കൊണ്ടോട്ടി മുസ്ലീയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ആണ് പോലീസിന് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്.
2020 ഒക്ടോബർ 15  ന് ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ്   എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേർന്ന് തുടങ്ങുന്നത്. മൾട്ടി ലവൽ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് ഇവർ വേഗം കൂട്ടി.

 Also Read- മണി ചെയിൻ മോഡലിൽ കേരളത്തിലും തമിഴ്നാട്ടിലും തട്ടിപ്പ്; 50 കോടി രൂപയോളം തട്ടിപ്പ് നടത്തിയ മീശ ബാബു പിടിയിൽ

കേരളത്തിലെ എല്ലാ ജില്ലകളിലും എക്സിക്യൂട്ടിവുമാരെ വൻ സാലറികളിൽ നിയമിച്ചു. 11250 രൂപ കമ്പനിയിൽ അടച്ചു ചേരുന്ന ഒരാൾക്ക് 6 മാസം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ 10 തവണകളായി 2,70, 000 രൂപ ലഭിക്കും എന്നായിരുന്നു വാഗ്ദാനം. കൂടാതെ ആര്‍ പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റഫറൽ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേർത്താൽ 2000 രൂപ ഉടനടി അക്കൗണ്ടിൽ എത്തും 100 പേരെ ചേർത്താൽ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വൻ സാലറിയും. കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണത് ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ 35000 ഓളം പേരാണ്.

 Also Read- പൊലീസ് നാടുകടത്തിയ സ്പിരിറ്റ് കേസ് പ്രതി കോടതിയിൽ നിന്നും മടങ്ങിയത് കാരവാനിൽ

പലർക്കും കമ്പനി പറഞ്ഞ ലാഭവും നിക്ഷേപിച്ച പണവും തിരികെ ലഭിക്കാതായതോടെ തട്ടിപ്പ് മനസിലായി തുടങ്ങി. പലരും  പരാതിയുമായി പോലീസിനെ സമീപിച്ചു.  പോലീസ് സൈബർ ഡോമിൻ്റ പേരിൽ വ്യാജ ബ്രൗഷറുകൾ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികൾ തട്ടിപ്പു നടത്തി വന്നത് .തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങൾ വാങ്ങുന്നതിനും ഫ്ലാറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങൾ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ടൗണിൽ വൻ തുകക്ക് 5 ൽ അധികം ഫ്ലാറ്റുകൾ വാടകക്ക് എടുത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞ് വന്നിരുന്നത്. ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ  തട്ടിപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകൾ , മൊബൈൽ ഫോണുകൾ , മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ കൂട്ടാളി തൃശ്ശൂർ സ്വദേശി ഊട്ടോളി ബാബുവിനെ രണ്ട് ദിവസം മുൻപ് പിടികൂടിയിരുന്നു. ഇയാൾ റിമാൻ്റിലാണ്. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി  രതീഷ് ചന്ദ്രയെ കസ്റ്റഡിയിൽ വാങ്ങും.
Published by:Arun krishna
First published: