• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയത് കള്ളക്കടത്തിലൂടെ ലഭിച്ച പണം; ലൈഫ് മിഷൻ കമ്മീഷൻ ബാങ്ക് അക്കൗണ്ടിൽ: കോടതിയിൽ ഇ.ഡി

സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയത് കള്ളക്കടത്തിലൂടെ ലഭിച്ച പണം; ലൈഫ് മിഷൻ കമ്മീഷൻ ബാങ്ക് അക്കൗണ്ടിൽ: കോടതിയിൽ ഇ.ഡി

ലൈഫ് മിഷൻ കമ്മീഷന്‍ നല്‍കിയത് സന്ദീപിന്റെ ഐസോമോങ്ക് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു. ഇത് സന്ദീപും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

സ്വപ്ന സുരേഷ്

സ്വപ്ന സുരേഷ്

  • Share this:
    കൊച്ചി: സ്വര്‍ണ്ണക്കള്ളകടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്‌നയുടെ ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തിയ പണം കള്ളക്കടത്തിലൂടെ ലഭിച്ചതാണ് ലൈഫ് പദ്ധതിയിലെ കമ്മീഷനാണെന്ന സ്വപ്നയുടെ വാദം തെറ്റാണെന്നും ഇ.ഡി വ്യക്തമാക്കി.  കുറ്റകൃത്യത്തിലൂടെ ലഭിച്ച പണവും സ്വര്‍ണവുമാണ് ലോക്കറിലുള്ളതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് സ്വപ്നയുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. സ്വപന്ക്ക് രാജ്യത്തും വിദേശത്തും ഉന്നത ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

    ബാങ്ക് ലോക്കറുകളില്‍ ഉള്ളത് ലൈഫ് മിഷന്‍ പദ്ധതി വഴി കിട്ടിയ കമ്മീഷന്‍ തുകയെന്നാണ് സ്വപ്ന ജാമ്യ ഹര്‍ജിയില്‍ വാദിച്ചത്. എന്നാല്‍ സ്വപ്‌നയക്ക് നേരിട്ട് കമ്മീഷന്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക്ക് ഉടമ മൊഴി നല്‍കിയതായി ഇ ഡി അറിയിച്ചു. കമ്മീഷന്‍ നല്‍കിയത് സന്ദീപിന്റെ ഐസോമോങ്ക് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു. ഇത് സന്ദീപും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

    ഹവാല, ബിനാമി കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് സ്വപ്‌നക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് ഡയറിയിലുള്ളത്. ഇത് പരിശോധിച്ച ശേഷമാണ് കോടതിസ്വപ്‌നയുടെ ജാമ്യഹര്‍ജി തള്ളിയത്.

    സ്വര്‍ണ്ണക്കള്ളകടത്തില്‍ നേരിട്ട് പങ്കുള്ളതായി സ്വപ്‌ന സമ്മതിച്ചതായും 21 തവണ ഇത്തരത്തില്‍ സ്വര്‍ണ്ണ കടത്തിയതായും ഇ ഡി കോടതിയെ അറിയിച്ചു. കള്ളക്കടത്തിനു പിന്നില്‍ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഡാലോചനയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.  കുറ്റകൃത്യത്തിലൂടെ ലഭിച്ച പണമാണ് ലോക്കറിലുള്ളതെന്നും വ്യക്തമാണ് . കള്ളപ്പണം വെളുപ്പിക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നം കൂടിയാണ്. ഈ സാഹചര്യത്തില്‍ഡ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി.

    സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ വന്‍ ശ്യംഖലയുണ്ടെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നതായും  സ്വപ്നയുടെ ജാമ്യാപേക്ഷ  തള്ളിയ കോടതി  പറഞ്ഞു.

    സ്വര്‍ണ്ണക്കടത്ത് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കുരുക്ക് മുറുക്കി അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലന്‍ അയ്യര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മൊഴി നല്‍കി. സ്വപ്നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നാണ് വേണുഗോപാലന്‍ അയ്യര്‍ മൊഴി നല്‍കിയത്.  സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ റിമാൻഡ് കാലാവധി എന്‍ഐഎ കോടതി അടുത്തമാസം 18 വരെ നീട്ടി.
    Published by:Aneesh Anirudhan
    First published: