നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മുളകുപൊടി വിതറി സ്കൂട്ടർ യാത്രികന്റെ 1.80 ലക്ഷം രൂപ കവർന്നു; ആക്രമണം ചിട്ടിപൈസ വാങ്ങി തിരിച്ചുവരുമ്പോൾ

    മുളകുപൊടി വിതറി സ്കൂട്ടർ യാത്രികന്റെ 1.80 ലക്ഷം രൂപ കവർന്നു; ആക്രമണം ചിട്ടിപൈസ വാങ്ങി തിരിച്ചുവരുമ്പോൾ

    രണ്ടുപേരാണ് ആക്രമിച്ച് പണം കവർന്ന് രക്ഷപ്പെട്ടത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കോഴിക്കോട്: തിക്കോടിയില്‍ മുളക് പൊടി വിതറി സ്കൂട്ടര്‍ യാത്രക്കാരന്റെ 1,80,000 രൂപ കവര്‍ന്നു; കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തിക്കോടി പഞ്ചായത്തിലെ പാലൂരില്‍ മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴെ കുനി സത്യനാണ് ആക്രമിക്കപ്പെട്ടത്.

      Also Read- പ്രകൃതിവിരുദ്ധ പീഡനവും ക്രൂര മർദനവും: ഭാര്യയുടെ പരാതിയിൽ എസ്​ ഐ അറസ്റ്റിൽ

      തിക്കോടി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡായ പാലൂരില്‍ മുതിരക്കാല്‍ മുക്കില്‍ എരവത്ത് താഴെ കുനി സത്യനെ രണ്ട് പേർ ചേർന്നാണ് ആക്രമിച്ചത്. പെയിന്റിങ് തൊഴിലാളിയായ സത്യന്‍ നടത്തുന്ന കുറിയുടെ പൈസ അംഗങ്ങളില്‍ നിന്ന് വാങ്ങി തിരിച്ചു വരുമ്പോഴാണ് സംഭവം.

      Also Read- മകളുടെ മുന്നിലിട്ട് ഭാര്യയെ അടിച്ചുകൊന്നു; യുവാവും കാമുകിയും അറസ്റ്റിൽ

      വീട്ടിലേക്ക് വരുന്ന വഴിയില്‍ റോഡില്‍ തെരുവ് വിളക്കില്ലാത്ത ഭാഗത്ത് വെച്ചു മാസ്ക് ധരിച്ച രണ്ട് പേര്‍ തടഞ്ഞുവെച്ച്  കഴുത്തിന് കുത്തിപ്പിടിച്ച് ട്രൗസറിന്റെ  പോക്കറ്റില്‍ ഉണ്ടായിരുന്ന 1,80,000 രൂപ കവരുകയായിരുന്നു. മുളക് പൊടി വിതറിയ ശേഷമായിരുന്നു ആക്രമണം. പണം കവര്‍ന്ന ശേഷം ഇവര്‍ രക്ഷപ്പെട്ടു.

      Also Read- നാലു വയസുകാരനെ പ്ലാറ്റ്‌ഫോമില്‍ എറിഞ്ഞു കൊലപ്പെടുത്തിയ അച്ഛനെ അറസ്റ്റ് ചെയ്തു

      കഴുത്തില്‍ കുത്തിപ്പിടിച്ചതില്‍ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്നു ഏറെ നേരം ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പിന്നീട് അത് വഴി വന്ന വാഹന യാത്രക്കാര്‍ ഇദ്ദേഹത്തെകണ്ട് സമീപത്തെ വീട്ടില്‍ കൊണ്ട് പോയി മുഖത്തുണ്ടായിരുന്ന മുളക്പൊടി കഴുകി ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.

      Also Read- ക്ഷേത്രം മേൽശാന്തിയെ എസ്റ്റേറ്റ് മാനേജർ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് മെഡിക്കൽ കോളജിൽ ചികിത്സ തേടി

      രാത്രി വൈകി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പയ്യോളി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വിരലടയാള വിദഗ്ധരും ഫോറെന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ആക്രമിക്കപ്പെട്ട സ്ഥലത്തും ഹെല്‍മറ്റിലും മുളക്പൊടി കണ്ടെത്തിയിട്ടുണ്ട്. പയ്യോളി എസ് ഐമാരായ എന്‍. സുനില്‍കുമാര്‍, വിമല്‍ ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

      Also Read- അരിസഞ്ചിയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍; സുഹൃത്ത് ഓടി രക്ഷപ്പെട്ടു
      Published by:Rajesh V
      First published:
      )}