• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫേസ്ബുക്ക് വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്

news18india
Updated: June 19, 2018, 9:37 PM IST
ഫേസ്ബുക്ക് വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്
news18india
Updated: June 19, 2018, 9:37 PM IST
കണ്ണൂർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട തളിപ്പറമ്പ് കടമ്പേരി സ്വദേശികളിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. ഐ എ എസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് എയർ ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. ബക്കളം കടമ്പേരിയിലെ ജിതിൻ, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയിൽ പാലക്കാട് മണ്ണമ്പറ്റയിലെ പ്രശാന്തിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് വഞ്ചനാകുറ്റം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.

2016 ഓഗസ്റ്റ് മാസത്തിലാണ് ജിതിൻ ഫേസ്ബുക്ക് വഴി പ്രശാന്തിനെ പരിചയപ്പെടുന്നത്. ഐ എ എസ് ബിരുദധാരിയാണെന്നും ചെന്നൈയിൽ ഡെപ്യൂട്ടി കളക്ടറായി ജോലി ചെയ്യുകയാണെന്നുമാണ് ജിതിനെ വിശ്വസിപ്പിച്ചത്. ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നിരന്തരം ബന്ധപ്പെട്ട ഇരുവരും തമ്മിൽ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

എയൽ ഇന്ത്യയിൽ ജോലി വാങ്ങിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് ധർമ്മശാല സിൻഡിക്കേറ്റ് ബാങ്ക് വഴി ജിതിൻ ഒന്നരലക്ഷം രൂപയും സുഹൃത്ത് ശ്രീഹരി പ്രേമരാജ് രണ്ടുലക്ഷം രൂപയും പ്രശാന്തിന്‍റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. എന്നാൽ, പണം വാങ്ങിയ ശേഷം പ്രശാന്ത് ഇരുവരുമായും ബന്ധപ്പെടാതിരുന്നതോടെ സംശയം തോന്നി ചെന്നൈയിൽ നടത്തിയ അന്വേഷണത്തിലാണ് തങ്ങള് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്.

പ്രശാന്തിന്‍റെ ബന്ധുക്കൾക്ക് അയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്വേഷണത്തിൽ മനസിലായത്. പ്രശാന്തിന്‍റെ ഫോൺ നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ കെ ദിനേശന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
First published: June 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍