നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊട്ടാരം വിൽക്കാനുണ്ടെന്ന് പറഞ്ഞ് മോൻസൺ തട്ടിയത് 40 കോടി!

  കൊട്ടാരം വിൽക്കാനുണ്ടെന്ന് പറഞ്ഞ് മോൻസൺ തട്ടിയത് 40 കോടി!

  ബംഗലൂരുവിലെ മലയാളിയായ രാമചന്ദ്രനില്‍ നിന്ന് മോന്‍സൺ കൊട്ടാരം വില്‍പ്പനയുടെ പേരില്‍ 40 കോടി രൂപ തട്ടിയെന്നാണ് വിവരം

  മോൻസൺ മാവുങ്കൽ

  മോൻസൺ മാവുങ്കൽ

  • Share this:
  കോഴിക്കോട്: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സൺ മാവുങ്കല്‍ കേരളത്തിന് പുറത്തു നിന്നും കോടികള്‍ തട്ടിയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ബംഗലൂരുവിലെ മലയാളിയായ രാമചന്ദ്രനില്‍ നിന്ന് മോന്‍സൺ കൊട്ടാരം വില്‍പ്പനയുടെ പേരില്‍ 40 കോടി രൂപ തട്ടിയെന്നാണ് വിവരം. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നെട്ടൂരിന്റെ അക്കൗണ്ടിലൂടെ മാത്രം രാമചന്ദ്രന്‍ മോന്‍സന് 60 ലക്ഷം രൂപ നല്‍കി.

  മലയാളിയായ ബംഗലൂരുവിലെ വ്യവസായിയുടെ അക്കൗണ്ടിലൂടെ മാത്രം 60 ലക്ഷം മോന്‍സൺ വ്യവസായി രാമചന്ദ്രന്‍ നല്‍കിയതായാണ് രേഖകള്‍.
  ബംഗലൂരുവിലെയും മംഗലാപുരത്തെയും മലയാളികള്‍ നിന്നുള്‍പ്പെടെ പിരിച്ച 40 കോടി രൂപയാണ് രാമചന്ദ്രന്‍ കൈമാറിയതെന്നാണ് വിവരം. കേരളത്തിന് പുറത്തുനിന്നും മോന്‍സണ് കള്ളപ്പണവും വ്യാപകമായെത്തിയതായാണ് വിവരം.

  ബംഗലൂരു സ്വദേശിയായ ശബരീഷ് വഴിയാണ് രാമചന്ദ്രനുമായി മോന്‍സൺ ബന്ധം സ്ഥാപിച്ചത്. മകളുടെ മെഡിക്കല്‍ പഠനത്തിന് ശബരീഷ് വഴി അഡ്മിഷന്‍ ശരിയാക്കാന്‍ മോന്‍സൺ ശ്രമിച്ചിരുന്നു. ഇത് നടക്കാതെ വന്നെങ്കിലും ശബരീഷുമായി ബന്ധം തുടര്‍ന്നു.

  കൊച്ചിയില്‍ കൊട്ടാരം വില്‍ക്കാനുണ്ടെന്നും കൊട്ടാരത്തില്‍ കോടികള്‍ വിലമതിക്കുന്ന പുരാവസ്തുക്കളുണ്ടെന്നും  പറഞ്ഞ് ശബരീഷിനെ ഇടനിലക്കാരനാക്കി മോന്‍സൺ നീക്കങ്ങള്‍ നടത്തി. ശബരീഷും പാലക്കാടുള്ള ഡോക്ടര്‍ കൃഷ്ണദാസും വഴിയാണ് കോടീശ്വരനായ രാമചന്ദ്രനുമായി ബന്ധം സ്ഥാപിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. രാമചന്ദ്രന്‍ പരാതി നല്‍കാനൊരുങ്ങുന്നതായാണ് വിവരം.

  വരും ദിവസങ്ങളിൽ മോൻസനെതിരെ കൂടുതൽ പരാതികൾ പുറത്തു വന്നേക്കും. കേരളത്തിന് പുറത്തുള്ള, തട്ടിപ്പിനിരയായവർ പരാതി നൽകാൻ കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പരാതിക്കാർ പറഞ്ഞു.  പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന് എതിരെ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു. പുരാവസ്തു വ്യാപാരി സന്തോഷ് നൽകിയ പരാതിയിലാണ് കേസ്. ശില്പങ്ങൾ വാങ്ങിയ ശേഷം മൂന്ന് കോടി രൂപ നൽകാതെ കബളിപ്പിച്ചു എന്നായിരുന്നു സന്തോഷിന്റെ പരാതി.

  മോൻസൺ മാവുങ്കൽ തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളിൽ ഏറെയും കിളിമാനൂർ സ്വദേശിയായ സന്തോഷ് നൽകിയതായിരുന്നു. ഈ ശേഖരത്തിലെ 70 ശതമാനത്തിലേറെയും താൻ നൽകിയിരുന്നതാണ് എന്നാണ് സന്തോഷ് വ്യക്തമാക്കിയിരുന്നത്. പലപ്പോഴായി സാധനങ്ങൾ നൽകിയിരുന്നു. എന്നാൽ ഇതിനുള്ള പണം നൽകിയിരുന്നില്ല.

  എച്ച്എസ്ബിസി ബാങ്കിൽ 2,62,000 കോടി രൂപ വന്നിട്ടുണ്ടെന്നും ആർബിഐ ഇടപെട്ട് ഇത് തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് മോൻസൺ സന്തോഷിനോട്‌ പറഞ്ഞിരുന്നത്. ഇത് ലഭിച്ചാൽ പണം നൽകാമെന്ന് മോൻസൺ അറിയിച്ചിരുന്നു. സന്തോഷിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. മൂന്നുകോടി രൂപ തനിക്ക് നൽകാനുണ്ടെന്ന് മോൻസൺ സമ്മതിച്ചതായാണ് സന്തോഷ് വ്യക്തമാക്കിയിരുന്നത്.

  ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം സമ്മതിച്ചത് എന്നാണ് സന്തോഷ് പറഞ്ഞത്. എച്ച്എസ്ബിസി ബാങ്കിൽ കോടിക്കണക്കിന് രൂപ എത്തിയിട്ടുണ്ട് എന്നത് തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വ്യാജ രേഖ തയ്യാറാക്കിയതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. മോൻസൺ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്യുന്ന അഞ്ചാമത്തെ കേസാണിത്.
  Published by:user_57
  First published:
  )}