നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Monson Mavunkal| 'അറസ്റ്റിലാകുന്നതിന് മുൻപും പെൺകുട്ടിയെ പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വിവാഹവാഗ്ദാനം നൽകി ഗർഭഛിദ്രം'

    Monson Mavunkal| 'അറസ്റ്റിലാകുന്നതിന് മുൻപും പെൺകുട്ടിയെ പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വിവാഹവാഗ്ദാനം നൽകി ഗർഭഛിദ്രം'

    പെൺകുട്ടിയുടെ മാതാവ് മോൻസന്റെ സൗന്ദര്യവർധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു.

    മോൻസൺ മാവുങ്കൽ

    മോൻസൺ മാവുങ്കൽ

    • Share this:
      കൊച്ചി: വ്യാജ പുരാവസ്തു (Fake Antiquities) തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ (Monson Mavunkal) അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുൻപും ലൈംഗികമായി പീഡിപ്പിച്ചെന്നു പെൺകുട്ടിയുടെ മൊഴി. പ്രായപൂർത്തിയാകും മുൻപ് മോൻസൺ ലൈംഗികമായി ഉപദ്രവിച്ചെന്ന് (Sexually Abusing) പരാതി നൽകിയ പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. പെൺകുട്ടിയുടെ മാതാവ് മോൻസന്റെ സൗന്ദര്യവർധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു. 17 വയസ്സു മുതൽ കുട്ടിയെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നുവെന്നാണ് പരാതി.

      മോൻസൺ അറസ്റ്റിലായതിന് പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ചില പൊലീസുകാർ നിരുത്സാഹപ്പെടുത്തിയെന്നും തനിക്ക് വധഭീഷണി ഉണ്ടായിരുന്നതിനാലാണ് ഇതുവരെ പൊലീസിൽ പരാതി നൽകാതിരുന്നതെന്നും പെൺകുട്ടിയുടെ മാതാവ് പറയുന്നു. മോൻസനെതിരെ പരാതി നൽകിയ ചിലർ നിർദേശിച്ചതനുസരിച്ച് മുഖ്യമന്ത്രിക്കു പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

      Also Read- Murder| കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നത് ദുരവസ്ഥ കണ്ട് മനംനൊന്തെന്ന് ഭാര്യ

      17 വയസ്സു മുതല്‍ അമ്മയ്ക്കൊപ്പം കലൂരുള്ള മോന്‍സന്റെ ചികിത്സാ കേന്ദ്രത്തില്‍ സഹായത്തിനു പോയിരുന്നെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. ആദ്യമെല്ലാം മാന്യമായി പെരുമാറിയിരുന്ന മോൻസൺ ചികിത്സയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു. പിന്നാലെയായിരുന്നു പീഡനം. ഗർഭിണിയായപ്പോൾ, പരാതിപ്പെടരുതെന്നും പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി. ഉന്നത പഠനത്തിന് സാമ്പത്തിക സഹായം നൽകുമെന്നും പറഞ്ഞു.

      പിന്നീട് ചികിത്സാ കേന്ദ്രത്തിലേക്ക് ഒരാളെ വരുത്തി ഗർഭച്ഛിദ്രം നടത്തി. 2019 മുതല്‍ പലവട്ടം പീഡിപ്പിച്ചു. മോന്‍സന്റെ ജീവനക്കാരും ഉപദ്രവിച്ചിരുന്നു. പരാതി നൽകാനൊരുങ്ങിയപ്പോൾ മോന്‍സന്റെ ഗുണ്ടകള്‍ വീട്ടിലെത്തി തന്നെയും അമ്മയെയും ഭീഷണിപ്പെടുത്തി. സഹോദരന്റെ ഭാര്യയാണ് പരാതി നൽകാൻ ധൈര്യം നൽകിയതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
      ഇയാളുടെ മറ്റു കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഈ കേസും കൈമാറിയെന്നും അവരാണ് അന്വേഷിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

      Also Read- വീട്ടുജോലിക്കാരിയുടെ മകളെ ലൈംഗികമായി പീഡിപ്പിച്ചു; മോൻസനെതിരെ പോക്സോ കേസ്

      അതേസമയം, മോന്‍സന്‍ സൗഹൃദവലയത്തിലുള്ള ഉന്നതര്‍ക്ക് പെണ്‍കുട്ടികളെ കാഴ്ചവച്ചിരുന്നതായും ആരോപണമുയരുന്നുണ്ട്. വിവിധ തലങ്ങളില്‍ സ്വാധീനമുള്ളവരെ സുഹൃത്തുക്കളാക്കാന്‍ മോന്‍സൺ ഈ വഴി ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. പീഡനക്കേസില്‍ പെണ്‍കുട്ടിയും മാതാവും മൊഴി നല്‍കിയതിന് പിന്നാലെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് ക്രൈംബ്രാഞ്ചിനു കൈമാറി. സാമ്പത്തിക തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സന്റെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തും.
      Published by:Rajesh V
      First published:
      )}