നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അരിയാഹാരം കഴിക്കില്ല; നിറം കിട്ടാൻ മെലാനിൻ ഗുളികകൾ; മോൺസൻ മാവുങ്കലിന്‍റെ ജീവിതരീതി അമ്പരപ്പിക്കുന്നത്

  അരിയാഹാരം കഴിക്കില്ല; നിറം കിട്ടാൻ മെലാനിൻ ഗുളികകൾ; മോൺസൻ മാവുങ്കലിന്‍റെ ജീവിതരീതി അമ്പരപ്പിക്കുന്നത്

  നല്ല നിറം കിട്ടാനും മുഖത്തും കഴുത്തിലും ചുളിവുകള്‍ വരാതിരിക്കാനും മെലാനിന്‍ അടങ്ങിയ ഗുളികകളും കഴിച്ചിരുന്നു.

  Monson Mavunkal

  Monson Mavunkal

  • Share this:
   കൊച്ചി: പുരാവസ്തു തട്ടിപ്പ് നടത്തിയ മോൺസന്‍ മാവുങ്കലിന്‍റെ ജീവിതശൈലി അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപിപ്പിച്ചു. വാർദ്ധക്യം അകറ്റാനും യൌവ്വനം നിലനിർത്താനുമായി വര്‍ഷങ്ങളായി അരിയാഹാരം കഴിക്കാറില്ലെന്ന് മോൺസൻ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. നിറം കിട്ടാൻ വേണ്ടി വിദേശത്തുനിന്ന് എത്തിക്കുന്ന മെലാനിൻ സൗന്ദര്യവര്‍ധക ഗുളികകളും ഇയാൾ ഉപയോഗിച്ചിരുന്നു.

   പരിചയപ്പെടുന്നവരെയെല്ലാം ആകർഷിക്കുന്ന വ്യകതിത്വവും പെരുമാറ്റശൈലിയുമാണ് മോൺസന്‍റേത്. ആരോഗ്യത്തിലും സൗന്ദര്യത്തിലും അതീവശ്രദ്ധ മോൺസൻ പുലർത്തിയിരുന്നു. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിതശൈലിയാണ് ഇദ്ദേഹം പിന്തുടർന്നത്. അധിക ഭക്ഷണം കഴിയ്ക്കാതിരിക്കുക എന്നതാണ് പ്രധാനം. അരിയാഹാരം വർഷങ്ങളായി മോൺസൻ ഒഴിവാക്കിയിരുന്നു. കൊഴുപ്പുകുറഞ്ഞ ഭക്ഷണമാണ് ഇയാൾ കഴിച്ചിരുന്നത്. കുടിക്കാന്‍ മധുരമില്ലാത്ത ജ്യൂസ്, ഹെൽത്ത് ഡ്രിങ്ക്, മിനറൽ വാട്ടർ എന്നിവ മാത്രമാണ് ഉപയോഗിച്ചത്. നല്ല നിറം കിട്ടാനും മുഖത്തും കഴുത്തിലും ചുളിവുകള്‍ വരാതിരിക്കാനും മെലാനിന്‍ അടങ്ങിയ ഗുളികകളും കഴിച്ചിരുന്നു. ഇവ വിദേശത്തുനിന്ന് വരുത്തുകയായിരുന്നു.

   മോൻസണിന്റെ അക്കൗണ്ടിൽ 176 രൂപ മാത്രം; ഒപ്പമുള്ള ബൗൺസർമാർക്ക് ശമ്പളം നൽകിയിട്ട് ആറുമാസം

   ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും പുരാവസ്തുവിന്റെ പേരിൽ കോടികൾ തട്ടിയെ മോന്‍സണ്‍ മാവുങ്കല്‍. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി.

   ആളുകളെ പറ്റിച്ച് കോടികൾ സമ്പാദിച്ച മോന്‍സണിന്റെ ബാക്ക് അക്കൗണ്ട് വിവരങ്ങള്‍ കണ്ട് ഞെട്ടിയിരിക്കയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍. തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം ആര്‍ഭാട ജീവിതത്തിനാണ്‌ ഇയാള്‍ ഉപയോഗിച്ചിരുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പുള്ള സമയത്ത് കാര്യമായ ഇടപാടുകള്‍ ഒന്നും നടക്കാത്തതിനാല്‍ ഇയാള്‍ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് വിവരം.

   ഇപ്പോഴത്തെ പരാതിക്കാര്‍ ആറ് മാസക്കാലമായി മോന്‍സണിനെ പിന്തുടർന്നതും കൂടുതല്‍ തട്ടിപ്പുകള്‍ ഇയാള്‍ നടത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതുമാണ് ഇതിന് കാരണം. ഇതോടെയാണ് മകളുടെ കല്യാണം പോലും നടത്താന്‍ കടം വാങ്ങേണ്ട അവസ്ഥയിലേക്ക് മോന്‍സണ്‍ എത്തിയതെന്നാണ് വിവരം. ഇതു സംബന്ധിച്ച കൂടുതല്‍ അന്വഷണം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

   Also Read- നീലച്ചിത്ര വിവാദം പാകിസ്ഥാൻ മുസ്ലീം ലീഗിനെ പിടിച്ചുകുലുക്കുന്നു; പുറത്തുവിട്ടത് നവാസ് ഷെരീഫിന്‍റെ മകൾ മറിയമെന്ന് സൂചന

   പ്രവാസി സംഘടകളുടെയെല്ലാം ഭാരവാഹിയായ മോന്‍സണ്‍ ഇതുവരെ വിദേശ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് പോലുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ചേര്‍ത്തലയിലെ വീട്ടില്‍ ഇന്നലെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും അവിടെ നിന്ന് കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

   ഒപ്പം കൊണ്ടുനടക്കുന്ന ബൗണ്‍സര്‍മാര്‍ക്ക് ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നല്‍കിയിരുന്നില്ല. താമസിച്ചിരുന്ന വീടിന് 50,000 രൂപയാണ് പ്രതിമാസ വാടക. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ഈ വാടക നല്‍കിയിരുന്നില്ല. അത്തരത്തില്‍ സാമ്പത്തികമായി തീര്‍ത്തും ദുര്‍ബലനായ അവസ്ഥയിലാണ് മോന്‍സണ്‍ ഇപ്പോഴുള്ളത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മറ്റ് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ക്രൈംബ്രാഞ്ച്.‌
   Published by:Anuraj GR
   First published:
   )}