നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തളളിന്റെ ഒരു ശക്തി; ഇന്ത്യയുടെ പുറത്ത് പോകാന്‍ പാസ്‌പോര്‍ട്ടില്ലാത്ത മോന്‍സന്‍ പ്രവാസി ഫെഡറേഷന്‍ രക്ഷാധികാരി!

  തളളിന്റെ ഒരു ശക്തി; ഇന്ത്യയുടെ പുറത്ത് പോകാന്‍ പാസ്‌പോര്‍ട്ടില്ലാത്ത മോന്‍സന്‍ പ്രവാസി ഫെഡറേഷന്‍ രക്ഷാധികാരി!

  100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നവകാശപ്പെട്ടുകൊണ്ടാണ് മോന്‍സന്‍ പ്രവാസി സംഘടനയുടെ തലപ്പത്തെത്തുന്നത്.

  monson mavunkal

  monson mavunkal

  • Share this:
   പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ പാസ്പോര്‍ട്ട് പോലുമില്ലാതെയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായതെന്ന് ക്രൈം ബ്രാഞ്ച്. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നവകാശപ്പെട്ടുകൊണ്ടാണ് മോന്‍സന്‍ പ്രവാസി സംഘടനയുടെ തലപ്പത്തെത്തുന്നത്. മോന്‍സന്‍ ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ മൊഴി നല്‍കി.

   ഇതു സംബന്ധിച്ച ചോദ്യങ്ങളോട്, ഒന്നോ രണ്ടോ രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞാല്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് മോന്‍സന്‍ തിരിച്ചുചോദിച്ചു. ബ്രൂണെയ് രാജകുടുംബത്തിനും, ഖത്തര്‍ രാജകുടുംബത്തിനും പുരാവസ്തുക്കള്‍ വിറ്റിട്ടുണ്ടെന്നും മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. വിദേശത്ത് പുരാവസ്തുക്കള്‍ വിറ്റ വകയില്‍ 1350 കോടി പൗണ്ട് തന്റെ അക്കൗണ്ടിലേക്ക് വന്നു എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് മോന്‍സന്‍ തട്ടിപ്പുകള്‍ നടത്തിവന്നിരുന്നത്.

   മോന്‍സന്‍ മാവുങ്കല്‍ പലരില്‍നിന്നായി നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാല്‍ പണം വാങ്ങിയത് മോന്‍സന്റെ അക്കൗണ്ട് വഴിയല്ലെന്നും സഹായികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും നേരിട്ട് പണമായുമാണ് വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മോന്‍സന്‍ പലരില്‍ നിന്നായി പണം വാങ്ങിയതുമായി ബന്ധപ്പെട്ട് കുറേ ശബ്ദരേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതില്‍ പണം വേണമെന്ന് മോന്‍സന്‍ ആവശ്യപ്പെടുന്നുണ്ട്. ഫോണ്‍സംഭാഷണം മോന്‍സന്റേതാണെന്ന് ഉറപ്പിക്കുന്നതിനായി ക്രൈംബ്രാഞ്ച് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും.

   മോന്‍സന്‍ കുടുങ്ങിയത് പ്രണയം നഷ്ടമായ യുവതിയുടെ പകയിലെന്ന് സൂചന

   പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ടു കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലിനെ സംബന്ധിച്ച സത്യങ്ങള്‍ പുറത്തുവരാന്‍ കാരണം വിദേശത്ത് നഴ്‌സുമാരുടെ റിക്രൂട്ടിങ് നടത്തിവന്ന മലയാളി വനിതയുമായുണ്ടായിരുന്ന അടുപ്പം തകര്‍ന്നതിനു പിന്നാലെയെന്നു സൂചന. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മോന്‍സന്‍ വിവാഹിതനാണെന്നും മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്നും യുവതി മനസിലാക്കിയത്.

   ഇതോടെ ഇയാളെ തകര്‍ക്കാനായി ഇവര്‍ രംഗത്തു വരികയായിരുന്നെന്നാണ് വിവരം. ലോക കേരള സഭാ പ്രവര്‍ത്തനങ്ങളില്‍ മലയാളി വനിതയ്ക്കൊപ്പം സജീവമായിരുന്നവരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. വിദേശ വനിത ഇപ്പോള്‍ നടത്തുന്നത് സ്വയം വെള്ളപൂശാനുള്ള ശ്രമമാണെന്നും ഇവര്‍ പറയുന്നു. ലോക കേരള സഭയില്‍ നേരത്തെ ഇവര്‍ക്കൊപ്പം മോന്‍സന്റെ സാന്നിധ്യമുണ്ടായിരുന്നതായും അന്ന് തന്നെ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നെന്നും ഇവര്‍ പറയുന്നു.

   പരാതിക്കാരില്‍ ചിലര്‍ മോന്‍സന് പണം നല്‍കുന്നതിന് താന്‍ സാക്ഷിയാണെന്നാണ് മലയാളി വനിതയുടെ അവകാശവാദം. ഇത്രയും നാള്‍ ഇതെല്ലാം മൂടിവച്ച ശേഷം അകന്നപ്പോള്‍ കേസു കൊടുത്തവരെ ഫോണ്‍ വിളിച്ചു കൂട്ടുപിടിച്ചും മറ്റുമാണ് സ്വയം രക്ഷപെടാന്‍ ഇവര്‍ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം ലോക കേരള സഭ നടക്കുമ്പോഴും ഇവര്‍ മോന്‍സനുമായി അടുപ്പത്തിലായിരുന്നു എന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

   മോന്‍സനൊപ്പം താമസിക്കുന്നതിനിടെ മറ്റൊരു സ്ത്രീ കലഹവുമായി എത്തിയതോടെ കുണ്ടന്നൂരുള്ള ഹോട്ടലിലേയ്ക്കു താമസം മാറ്റുകയും പിന്നീട് മോന്‍സനുമായി അകന്നു വിദേശത്തേയ്ക്കു മടങ്ങുകയുമായിരുന്നെന്നു പറയുന്നു.
   Published by:Sarath Mohanan
   First published:
   )}