നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മോന്‍സന്‍ മോഡല്‍ പുരാവസ്തു തട്ടിപ്പ് തൃശൂരിലും : ഏഴ് പേര്‍ അറസ്റ്റില്‍

  മോന്‍സന്‍ മോഡല്‍ പുരാവസ്തു തട്ടിപ്പ് തൃശൂരിലും : ഏഴ് പേര്‍ അറസ്റ്റില്‍

  20 കോടി രൂപ വിലവരുമെന്ന് അവകാശപ്പെട്ടാണ് വിഗ്രഹം വില്‍ക്കാന്‍ ശ്രമിച്ചത്. ഒരു സ്ത്രീ ഉള്‍പ്പെടെ 7 പേരെയാണ് പിടികൂടിയത്.

  • Share this:
  തൃശ്ശൂര്‍ : പാവറട്ടിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് അവകാശപ്പെട്ട് വ്യാജ തങ്കവിഗ്രഹം വില്‍പ്പന നടത്താന്‍ ശ്രമിച്ച പ്രതികളെ തൃശൂര്‍ സിറ്റി ഷാഡോ പോലീസും പാവറട്ടി പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തു. 20 കോടി രൂപ വിലവരുമെന്ന് അവകാശപ്പെട്ടാണ് വിഗ്രഹം വില്‍ക്കാന്‍ ശ്രമിച്ചത്. ഒരു സ്ത്രീ ഉള്‍പ്പെടെ 7 പേരെയാണ് പിടികൂടിയത്.

  പാവറട്ടി പാടൂരിലെ ഒരു ആഢംബര വീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.തനി തങ്കത്തില്‍ തീര്‍ത്ത വിഗ്രഹം വില്‍പനക്കുണ്ടെന്നും, നൂറ്റാണ്ടുകള്‍ മുമ്പ് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും മോഷണം പോയതാണെന്നും, ഇതു സംബന്ധിച്ച് കല്‍പ്പറ്റ കോടതിയില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകള്‍ ഉണ്ടായിരുന്നു എന്നും പറഞ്ഞാണ് വിഗ്രഹം വില്‍പ്പനക്ക് ശ്രമിച്ചത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പ്രതികളുടെ കൈവശം ഉണ്ടായിരുന്നു.

  ആവശ്യക്കാര്‍ എന്ന രീതിയില്‍ ഷാഡോ പോലീസ് സംഘത്തെ സമീപിച്ചു. ഇരുപത് കോടി രൂപ വിലപറഞ്ഞ വിഗ്രഹം, പത്തുകോടി രൂപയ്ക് വാങ്ങാനെന്ന വ്യാജേന ഇടനിലക്കാര്‍ മുഖാന്തിരമാണ് പ്രതികളെ ഷാഡോ പോലീസ് സമീപിച്ചത്.

  Also Read-Arrest| വയോധികയെ പീഡിപ്പിച്ച് ഒളിവിൽ പോയ 55കാരൻ ഒന്നരമാസത്തിന് ശേഷം അറസ്റ്റില്‍

  സ്വര്‍ണം പൂശിയ വിഗ്രഹവും, വ്യാജമായി തയ്യാറാക്കിയ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്, കോടതിയില്‍ നിന്നുള്ള വ്യാജ വിടുതല്‍ രേഖ, തനി തങ്കമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി റീജിയണല്‍ ഫോറന്‍സിക് ലബോറട്ടറിയുടെ വ്യാജ സീല്‍ പതിപ്പിച്ച രേഖകളും, മൂന്ന് ആഢംബര കാറുകളും പോലീസ് പിടിച്ചെടുത്തു.

  പാവറട്ടി പാടൂര്‍ മതിലകത്ത് അബ്ദുള്‍ മജീദ്, തിരുവനന്തപുരം തിരുമല അനിഴം നിവാസില്‍ ഗീതാറാണി (63), പത്തനംതിട്ട കളരിക്കല്‍ ചെല്ലപ്പമണി ഷാജി (38) ആലപ്പുഴ പള്ളിക്കല്‍ വിഷ്ണുസദനം ഉണ്ണികൃഷ്ണന്‍ (33), എളവള്ളി സ്വദേശി സുജിത് രാജ് (39), തൃശൂര്‍ പടിഞ്ഞാറേകോട്ട കറമ്പക്കാട്ടില്‍ ജിജു (45), പുള്ള് തച്ചിലേത്ത് അനില്‍കുമാര്‍ (40) എന്നിവരാണ് പിടിയിലായത്.

  അറസ്റ്റിലായ ഗീതാറാണിയ്‌കെതിരെ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം ഈടാക്കിയത് ഉള്‍പ്പെടെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്.

  Also Read- 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 30കാരന് 20 വർഷം കഠിനതടവും 50000 രൂപ പിഴയും
  Published by:Jayashankar AV
  First published:
  )}